ad
Deshabhimani

ജോർജ് കുര്യൻ രാജ്യസഭാ പട്ടികയിൽ നിന്ന് പുറത്ത്; കേന്ദ്രമന്ത്രി സ്ഥാനം പോയേക്കും

George Kurian.jpg
വെബ് ഡെസ്ക്

Published on Jun 05, 2026, 07:22 AM | 1 min read

ന്യൂഡൽഹി: കേന്ദ്രമന്ത്രി ജോർജ് കുര്യനെ രാജ്യസഭാ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കി ബിജെപി. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോഴാണ് നിലവിലെ കേന്ദ്ര സഹമന്ത്രിയായ ജോർജ് കുര്യൻ പുറത്തായത്.


ഇതോടെ അദ്ദേഹത്തിന് കേന്ദ്രമന്ത്രിസ്ഥാനം നഷ്ടമാകുമെന്നുറപ്പായി. വിവിധ സംസ്ഥാനങ്ങളിലായി 11 പേരുടെ രാജ്യസഭാ സ്ഥാനാർത്ഥി പട്ടികയാണ് ബിജെപി കേന്ദ്ര നേതൃത്വം പുറത്തുവിട്ടത്.


ഗുജറാത്ത്, ഒറീസ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഒഴിവുകളിലേക്കാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. പാർലമെന്റ് അംഗമായതിനെ തുടർന്നാണ് അദ്ദേഹത്തിന് മോദി മന്ത്രിസഭയിൽ തുടരാൻ കഴിഞ്ഞിരുന്നത്.


എന്നാൽ പുതിയ പട്ടികയിൽ ഇടംപിടിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. മധ്യപ്രദേശിൽ നിന്നുള്ള രണ്ട് ഒഴിവുകളിലേക്ക് രജനീഷ് അഗർവാൾ, തരൺ ചുഗ് എന്നിവരുടെ പേരുകളാണ് ബിജെപി പ്രഖ്യാപിച്ചിട്ടുള്ളത്. സുപ്രധാനമായ ഈ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതോടെ ജോർജ് കുര്യന് കേന്ദ്രസഹമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരും.


കേരളത്തിൽ നിന്ന് ബിജെപിയുടെ ക്രൈസ്തവ മുഖമായി ഉയർത്തിക്കാട്ടി മന്ത്രിസഭയിലെത്തിച്ച ജോർജ് കുര്യനെ കാലാവധി തികയും മുൻപ് തന്നെ പാർട്ടി കൈവിട്ടത് വലിയ ചർച്ചയായിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home