ad
Deshabhimani

ഗംഗയിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു; രണ്ട് പേരെ കാണാതായി

drowned
വെബ് ഡെസ്ക്

Published on Mar 27, 2026, 03:49 PM | 1 min read

പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ഗംഗാ നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് പേരെ കാണാതായി. യമുന നഗർ മേഖലയിലെ മണ്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബംപൂർ ഗ്രാമത്തിന് സമീപമാണ് സംഭവം.


കുനാൽ (12), ദീപക് (17) എന്നിവരുടെ മൃതദേഹങ്ങൾ നദിയിൽ നിന്ന് കണ്ടെടുത്തു. കാണാതായ പത്തു വയസുകാരൻ കമലേഷിനും നിഹാലിനും വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.


വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ നദിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് കുട്ടികൾ അപകടത്തിൽപ്പെട്ടതെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ വിവേക് ​​ചന്ദ്ര യാദവ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home