ad
Deshabhimani

print edition ഇന്ധനക്ഷാമം: ആന്ധ്രയിൽ 421 പന്പുകൾ പൂട്ടി

Petrol Fuel Pump

Representative Image

വെബ് ഡെസ്ക്

Published on Apr 27, 2026, 12:00 AM | 1 min read

അമരാവതി: കടുത്ത ഇന്ധനക്ഷാമത്തെത്തുടർന്ന് ആന്ധ്രാപ്രദേശിൽ 421 പെട്രോൾ പമ്പുകൾ അടച്ചുപൂട്ടി. ഗുരുതര സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.


സംസ്ഥാനത്തെ 4510 ഇന്ധന വിതരണ കേന്ദ്രങ്ങളിൽ 421 എണ്ണം നിലവിൽ അടഞ്ഞുകിടക്കുകയാണെന്ന് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചു. ഇന്ധനക്ഷാമം ഉണ്ടാകുമെന്ന ഭീതിയെത്തുടർന്ന് ജനങ്ങൾ കൂട്ടത്തോടെ പമ്പുകളിലെത്തുന്നത് പ്രതിസന്ധി രൂക്ഷമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home