ad
Deshabhimani

മഞ്ഞിൽ പുതഞ്ഞ് കശ്മീർ; തണുത്തുറഞ്ഞ വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ തിരക്ക്

Kashmir.jpg
വെബ് ഡെസ്ക്

Published on Jan 12, 2026, 05:01 PM | 1 min read

ശ്രീനഗർ: കശ്മീർ താഴ്‌വരയിൽ അതിശൈത്യം തുടരുന്നു. വടക്കൻ കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ ഗുൽമാർഗിൽ താപനില പൂജ്യം ഡിഗ്രിയിലും താഴെയെത്തിയതോടെ ജലാശയങ്ങളും വെള്ളച്ചാട്ടങ്ങളും പൂർണ്ണമായും തണുത്തുറഞ്ഞ നിലയിലാണ്.


അതിമനോഹരമായ ഈ കാഴ്ച ആസ്വദിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. താപനില ക്രമാതീതമായി കുറഞ്ഞതോടെ ഗുൽമാർഗിലെ പ്രശസ്തമായ ഡ്രുങ് വെള്ളച്ചാട്ടം മഞ്ഞുകട്ടയായി മാറി.


പാറക്കെട്ടുകളിൽ നിന്ന് വെള്ളം താഴേക്ക് ഒഴുകുന്ന നിലയിൽ തന്നെ തണുത്തുറഞ്ഞുനിൽക്കുന്നത് സഞ്ചാരികളെ വിസ്മയിപ്പിക്കുന്നു. പ്രദേശത്ത് സെൽഫി എടുക്കാനും മഞ്ഞിലെ വിനോദങ്ങളിൽ ഏർപ്പെടാനുമായി നിരവധി പേരാണ് എത്തുന്നത്.


കശ്മീർ താഴ്‌വരയിലുടനീളം ശൈത്യതരംഗം ശക്തമായി തുടരുകയാണ്. ശ്രീനഗർ ഉൾപ്പെടെയുള്ള നഗരങ്ങളിൽ രാത്രികാല താപനില മൈനസ് ആറ് ഡിഗ്രി വരെ രേഖപ്പെടുത്തി. ഡാൽ തടാകത്തിന്റെ ഉപരിതലവും ഭാഗികമായി തണുത്തുറഞ്ഞ അവസ്ഥയിലാണ്.


വരും ദിവസങ്ങളിലും തണുപ്പ് കടുക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിശൈത്യം ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ടെങ്കിലും വിനോദസഞ്ചാര മേഖലയ്ക്ക് ഇത് ഉണർവ് നൽകുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home