ad
Deshabhimani

മഹാരാഷ്ട്രയിൽ വീണ്ടും കർഷക ആത്മഹത്യ; നാലംഗ കുടുംബം ജീവനൊടുക്കി

1280
വെബ് ഡെസ്ക്

Published on Dec 25, 2025, 01:11 PM | 1 min read

മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിൽ യുവാക്കളായ രണ്ട് ആൺമക്കൾ ഉൾപ്പെടെ നാലംഗം കുടുംബത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.


മുദ്ഖേഡ് തെഹ്‌സിലിലെ ജവാല മുറാർ ഗ്രാമത്തിലെ സോനാജി ലാഖെ (51), ഭാര്യ രാധാഭായ് ലാഖെ (45)  മക്കളായ ഉമേഷ് (25), ബജ്‌രംഗ് (23) എന്നിവരാണ് മരിച്ചത്. ഇടത്തരം കർഷകരായിരുന്നു. തലമുറകളായി കൃഷി ചെയ്ത് ഉപജീവനം കഴിച്ച് വരുന്ന കുടുംബമാണ്.


മാതാപിതാക്കളുടെ മൃതദേഹം വീട്ടിലും മക്കളുടെ രണ്ടു പേരുടെയും മൃതദേഹങ്ങൾ അടുത്തുള്ള റെയിൽവേ ട്രാക്കിലുമാണ് കണ്ടെത്തിയത്. കുടുംബ ആത്മഹത്യയാണെന്ന് പോലീസ് ഇൻസ്‌പെക്ടർ ദത്താത്രേ മന്താലെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.


ലഖെസിനെ കുടുംബം കഠിനാധ്വാനം ചെയ്താണ് മുന്നോട്ട് പോയിരുന്നതെന്ന്  അയൽക്കാർ പറഞ്ഞു. ചെറിയ കൃഷിയിടങ്ങളിൽ ജീവിക്കാൻ വേണ്ടി കഷ്ടപ്പെട്ടു. എങ്കിലും ജീവിതം വഴിമുട്ടിയ അവസ്ഥയായിരുന്നു.  



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home