Deshabhimani

പൂഞ്ച് അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ സ്ഫോടനം: നാല് ഭീകരർ കൊല്ലപ്പെട്ടു

Indian Army

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 12, 2026, 09:00 PM | 1 min read

ശ്രീന​ഗർ: ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ നാല് ലെഷ്കർ ഭീകരർ കൊല്ലപ്പെട്ടു. പാക് അധീന കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. ലെഷ്കർ ഇ തൊയ്ബ കമാൻഡർ മുഹമ്മദ് ഫൈസാൻ, മുഹമ്മദ് ഇഷ്തിയാഖ് മുഹമ്മദ് വഖാസ്, മുഹമ്മദ് ആസിം എന്നിവരാണ് മരിച്ചത്.


തിങ്കളാഴ്ച ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറിൽ നിയന്ത്രണരേഖയോട് ചേർന്നുള്ള അതിർത്തി ഗ്രാമത്തിലാണ് ഐഇഡി സ്ഫോഡനമുണ്ടായത്. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ സത്വാൽ-നാകി മേഖലയിൽ സ്ഫോടനമുണ്ടാവുകയായിരുന്നു. സംഭവത്തെത്തുടർന്ന് സുരക്ഷാ നടപടികൾ കർശനമാക്കിയിട്ടുണ്ട്.


കഴിഞ്ഞ കുറച്ച് വർഷങ്ങളായി സത്വാൽ-നാകി മേഖലയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ഭീകരർ പലതവണ ശ്രമിച്ചതായി സൈന്യം പറഞ്ഞു. മുമ്പും സമാന രീതിയിൽ ഭീകരർ പ്രദേശത്ത് കൊല്ലപ്പെട്ടിട്ടുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home