മധ്യപ്രദേശിൽ ഇടിമിന്നലേറ്റ് നാല് മരണം; എട്ട് പേർക്ക് പരിക്ക്

ചിന്ദ്വാര : മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച വ്യത്യസ്ത ഇടങ്ങളിലുണ്ടായ ഇടിമിന്നലുകളിലാണ് നാല് പേർ കൊല്ലപ്പെട്ടത്. ബൈഹാർ, ഗർഹി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവങ്ങളുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
ബിർവയ്ക്കടുത്തുള്ള ഭാമോറിയിൽ സതീഷ് വാൾക്കെ (19), ലക്കി മെറാവി (18) എന്നിവർ മിന്നലേറ്റതിനെ തുടർന്ന് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഝാം സിംഗ് താരാം (34) എന്ന വ്യക്തി ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചതായും ബൈഹാർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് ജയന്ത് മാർസ്കോൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായും നാല് പേർ ബൈഹാർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഗാർഹി പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊമോ ഗ്രാമത്തിൽ വച്ചാണ് മിന്നലേറ്റ് നുങ്കടോള നിവാസിയായ ചന്ദ്രാവതി പുസാം (39) മരിച്ചത്. ഇവിടെവച്ച് പരിക്കേറ്റ രണ്ട് പേർ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു.











0 comments