ad
Deshabhimani

അസം കോൺ​ഗ്രസ് മുൻ അധ്യക്ഷൻ ഭൂപൻ ബോറ രാജിവച്ചു; ബിജെപിയിലേക്കെന്ന് സൂചന

bhupen kumar borah
വെബ് ഡെസ്ക്

Published on Feb 16, 2026, 12:35 PM | 1 min read

ദിസ്പൂർ: അസമിൽ കോൺ​ഗ്രസ് മുൻ അധ്യക്ഷൻ ഭൂപൻ കുമാർ ബോറ രാജിവച്ചു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്ക് രാജിക്കത്ത് അയച്ചതായാണ് വിവരം. പാർടി നേതൃത്വത്തിന്റെ അവ​ഗണനയെ തുടർന്നാണ് രാജി. സംസ്ഥാന യൂണിറ്റിൽ തനിക്ക് അർഹിക്കുന്ന അം​ഗീകാരം നൽകുന്നില്ലെന്ന് ഖർ​ഗെയ്ക്ക് അയച്ച കത്തിൽ ഭൂപൻ വ്യക്തമാക്കി.


2021 മുതൽ 2025 വരെ അസം കോൺഗ്രസിന്റെ പ്രസിഡന്റായിരുന്നു ഭൂപൻ ബോറ. കഴിഞ്ഞ വർഷം അദ്ദേഹത്തെ മാറ്റി ഗൗരവ് ഗൊഗോയ്‍യെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചിരുന്നു. അസമിൽ രണ്ടുതവണ നിയമസഭാംഗമായിരുന്നു ഭൂപൻ ബോറ.


രാജി വച്ചതിന് പിന്നാലെ ഭൂപൻ ബിജെപിയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളുണ്ട്. അസമിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഭൂപന്റെ രാജി കോൺഗ്രസിന് വലിയ തിരിച്ചടിയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home