ad
Deshabhimani

‘പ്രണയ വിവാഹങ്ങളുടെ പിന്നാലെ പോകാതെ കുറ്റകൃത്യങ്ങൾ അന്വേഷിക്കണം’; യുപി പൊലീസിന്‌ കോടതിയുടെ താക്കീത്‌

Allahabad HC slams UP Police .jpg
avatar
സ്വന്തം ലേഖകൻ

Published on Apr 25, 2026, 07:27 AM | 1 min read

ന്യൂഡൽഹി: പ്രണയിച്ച്‌ വിവാഹം കഴിച്ചവരുടെ പിന്നാലെ പായാതെ കുറ്റകൃത്യങ്ങളിൽ അന്വേഷണം നടത്താൻ യുപി പൊലീസിനെ ശാസിച്ച്‌ അലഹബാദ്‌ ഹൈക്കോടതി. പ്രായപൂർത്തിയായവർ വിവാഹം കഴിക്കുന്നതിൽ പൊലീസിന്‌ പങ്കൊന്നുമില്ലെന്നും ഇടപെടുന്നത്‌ നിയമവിരുദ്ധമാണെന്നും ജസ്റ്റിസ്‌ ജെ ജെ മുനീറിന്റെ ബെഞ്ച്‌ വിമർശിച്ചു.


പ്രണയത്തിലായ യുവാവുമായി ഒളിച്ചോടി വിവാഹിതയായ പെൺകുട്ടിയുടെ പിതാവ്‌ നൽകിയ തട്ടിക്കൊണ്ടുപോകൽ കേസ്‌ റദ്ദാക്കിയാണ്‌ നിരീക്ഷണം. ഇത്തരം അനാവശ്യ കേസുകൾ കോടതികളുടെ ജോലിഭാരം വർധിപ്പിക്കുകയാണ്‌. കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ പൊലീസ്‌ തയ്യാറാവണം. പ്രായപൂർത്തിയായവരുടെ ജീവിതത്തിൽ ഇടപെടാൻ അധികാരമില്ല. ഇ‍ൗ സന്ദേശം രാജ്യം മുഴുവൻ കേൾക്കേണ്ടതുണ്ട്‌–കോടതി പറഞ്ഞു. ഡിജിപി നടപടിയെടുക്കണമെന്നും അല്ലെങ്കിൽ കോടതി ഇടപെടുമെന്നും ബെഞ്ച്‌ മുന്നറിയിപ്പ്‌ നൽകി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home