ad
Deshabhimani

പ്രളയക്കെടുതി; അസമിൽ മരണം 87 ആയി

assam flood
വെബ് ഡെസ്ക്

Published on Aug 05, 2026, 09:04 AM | 1 min read

ഗുവാഹത്തി : അസമിൽ പ്രളയക്കെടുതിയിൽ വലഞ്ഞ് ജനങ്ങൾ. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 87 ആയി ഉയർന്നു. 1.3 ലക്ഷം പേരെ പ്രളയം ബാധിച്ചതായാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്തെ നിരവധി ​ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്.


സിവസാഗർ, ചരായ്ഡിയോ, ഗോലാഘട്ട്, ജോർഹാട്ട്, നഗാവ്, ബിശ്വനാഥ്, കാംരൂപ് മെട്രോപോളിറ്റൻ എന്നിങ്ങനെ ഏഴ് ജില്ലകളിലായി 551 ഗ്രാമങ്ങളിൽ ഇപ്പോഴും പ്രളയ സാഹചര്യം തുടരുന്നു. ചരായ്ഡിയോ ജില്ലയാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. ഇവിടെ മാത്രം 1,37,561 ആളുകളെ പ്രളയം ബാധിച്ചു. അടുത്ത രണ്ട് ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം, കനത്ത മഴയെ തുടർന്ന് ജമ്മു കശ്മീരിലെ രജൗരിയിലും ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയിലും മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home