ad
Deshabhimani

മഞ്ഞ് കാരണം കാണാനായില്ല; ആന്ധ്രയിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ട്‌ കുഞ്ഞുങ്ങളുൾപ്പടെ അഞ്ചുപേർ മരിച്ചു

accident
വെബ് ഡെസ്ക്

Published on Nov 30, 2025, 07:53 AM | 1 min read

ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ട്‌ കുട്ടികളുൾപ്പടെ അഞ്ചുപേർ മരിച്ചു. കർണൂൽ ജില്ലയിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം. വെങ്കടേഷം (76), മകൾ മീനാക്ഷി (32), മരുമകൻ സതീശ് (34), ചെറുമക്കളായ റിത്വക്ക് (4), ബുന്നിത്ത് (5) എന്നിവരാണ് മരിച്ചത്. ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു അപകടത്തിൽ അനുശോചിച്ചു.


കനത്ത മഞ്ഞ് കാരണം പരസ്പരം കാണാൻ കാർ ഓടിച്ചിരുന്നവർക്ക് കഴിഞ്ഞില്ല എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home