ad
Deshabhimani

ജമ്മു കശ്മീരിലെ സൈനിക ക്യാമ്പിൽ വെടിവയ്പ്പ്: ഒരാൾ മരിച്ചു

army

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Dec 24, 2025, 01:15 PM | 1 min read

ശ്രീന​ഗർ: ജമ്മു കശ്മീരിലെ സൈനിക ക്യാമ്പിൽ വെടിവയ്പ്പ്. റിയാസി സ്വദേശിയായ ജൂനിയർ കമ്മീഷൻഡ് ഓഫീസർ കൊല്ലപ്പെട്ടതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ സൈനിക ക്യാമ്പിലാണ് വെടിവയ്പ്പുണ്ടായത്.


ചൊവ്വാഴ്ച രാത്രി ബാരി ബ്രാഹ്മണ ക്യാമ്പിലാണ് വെടിവയ്പ്പുണ്ടായത്. ശബ്ദം കേട്ട് പരിശോധിക്കുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ കമ്മീഷൻഡ് ഓഫീസറെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചിരുന്നു.


ക്യാമ്പിനുള്ളിൽ എങ്ങനെ വെടിയുതിർത്തു എന്നത് സംബന്ധിച്ച വ്യക്തതയില്ല. പിന്നിൽ തീവ്രവാദ ബന്ധമില്ലെന്ന് ഉദ്യോ​ഗസ്ഥർ പറയുന്നു. ക്യാമ്പിൽ നിന്നും ഒരു ജവാനെ കാണാതായി. ഇയാളെ കണ്ടെത്താനും അന്വേഷണം ആരംഭിച്ചു. ജവാൻ ആയുധങ്ങളും വെടിക്കോപ്പുകളുമായി കടന്നുകളഞ്ഞതായി റിപ്പോർട്ടുണ്ട്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home