ad
Deshabhimani

പിടിച്ചെടുത്ത പടക്ക ശേഖരം പൊട്ടിത്തെറിച്ചു, ആറ് പൊലീസുകാര്‍ക്ക് പരിക്ക്

AP Police
വെബ് ഡെസ്ക്

Published on Mar 31, 2026, 04:38 PM | 1 min read

വിജയവാഡ: പൊലീസ് സ്റ്റേഷനിൽ തൊണ്ടി മുതലായി സൂക്ഷിച്ചിരുന്ന പടക്കം  കോടതി ഉത്തരവ് പ്രകാരം മാറ്റുന്നതിനിടെ പൊട്ടിത്തെറിച്ച് ആറ് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. അനധികൃത പടക്ക സംഭരണ കേന്ദ്രങ്ങൾക്കെതിരെ നടത്തിയ പ്രത്യേക പരിശോധനകളിൽ പിടിച്ചെടുത്ത വൻതോതിലുള്ള പടക്ക ശേഖരമാണ് തീപിടിച്ചത്.


കൃഷ്ണ ജില്ലയിലെ അവനിഗദ്ധ സബ് ഡിവിഷനിലുള്ള ചല്ലപ്പള്ളി പോലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ചയാണ് അപകടം.  സ്റ്റേഷനിലെ അനുബന്ധ കെട്ടിടത്തിൽ സുരക്ഷിതമായി സൂക്ഷിച്ചിരുന്നതായിരുന്നു പടക്ക ശേഖരം. നശീകരണത്തിനായി പുറത്തെടുക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് കൃഷ്ണ ജില്ലാ പോലീസ് മേധാവി വിദ്യാ സാഗർ നായിഡു അറിയിച്ചു.


സംഭവത്തിൽ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. പെല്ലറ്റ് മൂലമുള്ള മുറിവുകളാണ് പരിക്കേറ്റവർക്കുണ്ടായത്. രക്തസ്രാവം തടയാനും നില സ്ഥിരപ്പെടുത്താനുമുള്ള ചികിത്സയ്ക്ക് ശേഷം അവരെ ഉന്നത ചികിത്സാ കേന്ദ്രങ്ങളിലേക്ക് റഫർ ചെയ്തുവെന്ന് ഡോക്ടർമാർ അറിയിച്ചു. പൊലീസ് സ്റ്റേഷൻ കെട്ടിടത്തിനും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.


സ്ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടത്തുമെന്നും എസ്പി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home