ഗോവയിൽ ബീച്ച് റിസോർട്ടിൽ വീണ്ടും തീപിടിത്തം, ആറ് കുടിലുകൾ കത്തിനശിച്ചു

പനാജി: വടക്കൻ ഗോവയിലെ ആഷ്വെം ബീച്ചിലെ റിസോർട്ടിൽ ആറ് കോട്ടേജുകൾ കത്തിനശിച്ചു. വ്യാഴാഴ്ച വൈകുന്നേരം 8:45 ഓടെയാണ് അപകടമുണ്ടായത്. കുടിലുകൾ പൂര്‍ണ്ണമായും കത്തിനശിച്ചെങ്കിലും ആളപായമില്ലെന്നാണ് റിപ്പോര്‍ട്.
ആഷ്വെം ബീച്ചിന് സമീപമുള്ള അജോബ ക്ഷേത്രത്തിനടുത്തുള്ള റിസോർട്ടിലാണ് അപകടമുണ്ടായത്. അകത്തുണ്ടായിരുന്നവര്‍ ഉടൻ തന്നെ ഓടി രക്ഷപെട്ടതിനാൽ ദുരന്തം ഒഴിവായി.
റിസോർട്ടിന്റെ ജനറേറ്റർ മുറിയിലെ ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമായതെന്നാണ് നിഗമനം. അത് പിന്നീട് കോട്ടേജുകളിലേക്ക് പടർന്നു. കോട്ടേജുകൾക്ക് ഫയർ ഡിപ്പാർട്ട്മെന്റിന്റെ നോ ഒബജക്ഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെ അനുമതികൾ ഉണ്ടായിരുന്നില്ല എന്ന് പരാതി ഉയര്‍ന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ ഗോവയിലെ അർപോര ഗ്രാമത്തിലുള്ള ഒരു നൈറ്റ് ക്ലബ്ബിലുണ്ടായ തീപ്പിടുത്തത്തിൽ 25 പേർ കൊല്ലപ്പെട്ടിരുന്നു. ടൂറിസ്റ്റ് സംസ്ഥാനമായ ഗോവയിൽ സര്‍ക്കാരിന്റെ സുരക്ഷാ നടപടി ക്രമങ്ങളെ കുറിച്ച് ഇത് ആശങ്ക ഉയർത്തി.










0 comments