സർക്കാരിന്റെ ഫയർ എഞ്ചിൻ ഉപയോഗിച്ച് ബിജെപി എംഎൽഎയുടെ വീട് കഴുകി

ബിജെപി എംഎല്‍എയുടെ വീട് ഫയര്‍ എഞ്ചിന്‍ ഉപയോഗിച്ച് കഴുകുന്നു, ബച്ചുഭായ് ഖബാദ്
ഗാന്ധിനഗർ: സർക്കാരിന്റെ ഫയർ എഞ്ചിൻ ഉപയോഗിച്ച് ബിജെപി എംഎൽഎയുടെ വീട് കഴുകി. ദഹോദ് ജില്ലയിൽ ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ ബച്ചുഭായ് ഖബാദിന്റെ സ്വകാര്യ വസതി കഴുകാൻ ആണ് ഫയർ എഞ്ചിൻ ഉപയോഗിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ബിജെപി നേതൃത്വം വെട്ടിലായി.
ധൻപൂർ താലൂക്കിലെ ഖബാദിന്റെ വസതിയിൽ ദേവ്ഗഢ് ബരിയ മുനിസിപ്പാലിറ്റിയുടെ ഫയർ എഞ്ചിനിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് കഴുകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തീപിടിത്തം, രക്ഷാപ്രവർത്തനം തുടങ്ങിയ അടിയന്തര സേവനങ്ങൾക്കായി ഉപയോഗിച്ചുവരുന്ന ഫയർ എഞ്ചിൻ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചതിൽ വ്യാപക പ്രതിഷേധവും ഉയർന്നു.
ഫയർഫോഴ്സ് വാഹനം ഉപയോഗിച്ചതിന് എംഎൽഎ ഖബാദിന്റെ മകൻ ബൽവന്ത് ഖബാദിന്റെ പേരിൽ 2,700 രൂപ ഫീസ് ഈടാക്കി. ഈ തുകയ്ക്ക് രസീത് നൽകിയതായി മുനിസിപ്പാലിറ്റി അറിയിച്ചു. സംഭവത്തിൽ തുടർനടപടികൾ സ്വീകരിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുനിസിപ്പാലിറ്റി ചീഫ് ഓഫീസർ അറിയിച്ചു.









0 comments