മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം 86 വർഷം പഴക്കമുള്ള സെൻട്രൽ തിയറ്ററിൽ തീപിടിത്തം, ആളപായമില്ല

മധുര: മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപമുള്ള പഴയ സെൻട്രൽ തിയറ്റർ കോംപ്ലക്സിൽ വൻ തീപിടിത്തം. ഇന്നലെ വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. 15 ഓളം ഫയർഫോഴ്സ് യൂണിറ്റുകൾ തീയണയ്ക്കാനുള്ള ശ്രമങ്ങളിൽ പങ്കാളികളായി.
അപടകടത്തിൽ ആർക്കും പരിക്കുകളില്ല. തീ സമീപ കെട്ടിടങ്ങളിലേക്ക് പടരുന്നത് തടയാൻ കഴിഞ്ഞെന്നും സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അഗ്നിശമന സേനയും പോലീസും സ്ഥിരീകരിച്ചു. കോവിഡ് കാലം മുതൽ പ്രവർത്തനരഹിതമായിരുന്ന തിയറ്റർ നിലവിൽ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും മറ്റ് വസ്തുക്കളും സൂക്ഷിക്കുന്ന ഗോഡൗണായി ഉപയോഗിച്ചു വരികയായിരുന്നു. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല.










0 comments