ad
Deshabhimani

നവി മുംബൈയിൽ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് സ്റ്റോറിൽ തീപിടിത്തം

navi mumbai fire

PHOTO CREDIT: ANI

വെബ് ഡെസ്ക്

Published on Oct 31, 2025, 02:07 PM | 1 min read

മുംബൈ: നവി മുംബൈയിൽ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് സ്റ്റോറിൽ തീപിടിത്തം. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം. വാഷി സെക്ടർ 19 ബിയിലെ ഗുഡ്‌വിൽ ബിൽഡിംഗിലെ മൂന്ന് വാണിജ്യ യൂണിറ്റുകളിലാണ് തീപിടിത്തമുണ്ടായത്. വാഷി, നെരൂൾ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി. പ്രദേശത്ത് നാല് ഫയർ എഞ്ചിനുകൾ വിന്യസിച്ചിട്ടുണ്ട്. തീ നിയന്ത്രണ വിധേയമായതായി അ​ഗ്നിരക്ഷാ സേനാ ഉദ്യോ​ഗസ്ഥർ പറഞ്ഞു. തീ പൂർണമായും അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home