സുഭാഷ് ചന്ദ്രബോസിന്റെ മരണത്തീയതി പരാമർശിച്ചു; രാഹുൽ ഗാന്ധിക്കെതിരെ കേസ്

കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മരണത്തീയതി പരാമർശിച്ച രാഹുൽ ഗാന്ധിക്കെതിരെ കേസ്. ഹിന്ദുത്വ ഗ്രൂപ്പായ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ പരാതിയിലാണ് തെക്കൻ കൊൽക്കത്തയിലെ ഭവാനീപൂർ പൊലീസ് രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
സുഭാഷ് ചന്ദ്ര ബോസിന്റ ജന്മദിനമായ ജനുവരി 23ന് രാഹുൽ ഗാന്ധി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിന്റെ കൂടെയുള്ള പോസ്റ്ററിൽ നേതാജിയുടെ മരണ തീയതിയായി 1945 ആഗസ്ത് 18 എന്ന് ചേർത്തിരുന്നു. രാഹുൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു.
സുഭാഷ് ചന്ദ്ര ബോസിന്റെ ജനന തീയതി അറിയാമെങ്കിലും മരണ തീയതി ആർക്കും അറിയില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. അദ്ദേഹത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട സങ്കടം എക്കാലവും നിലനിൽക്കുമെന്നും അവർ പറഞ്ഞു. നേതാജിയുടെ മരണതീയതി പ്രഖ്യാപിച്ച രാഹുൽ ക്ഷമാപണം നടത്തണമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷും പറഞ്ഞു
0 comments