ad
Deshabhimani

സ്വിഗ്ഗിയിലും മാജിക്പിന്നിലും 'ദീപാവലി'; ഓൺലൈൻ ഭക്ഷണ വിതരണത്തിൽ വ്യാപക വർധന

online food delivery
വെബ് ഡെസ്ക്

Published on Oct 19, 2025, 02:40 PM | 1 min read

ന്യൂഡൽഹി : ദീപാവലി ആഘോഷങ്ങൾ വ്യാപകമായതോടെ ഓൺലൈൻ വഴിയുള്ള ഭക്ഷണ വിതരണത്തിലും വർധനവ്. ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകളായ സ്വിഗ്ഗിയും മാജിക്പിനും ഓർഡറുകളിൽ വൻ വർധന റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഭക്ഷ്യ വിതരണ പ്ലാറ്റ്‌ഫോമായ മാജിക്പിന്നിന്റെ സിഇഒയും സഹസ്ഥാപകനുമായ അൻഷു ശർമ്മ, ദീപാവലി അടുത്തതോടെ കൂടുതൽ വിൽപ്പനയ്ക്കായി പ്ലാറ്റ്‌ഫോം ഒരുങ്ങുകയാണെന്ന് വ്യക്തമാക്കിയതായി പിടിഐ റിപ്പോർട്ട് ചെയ്തു.


മുംബൈ, ബെംഗളൂരു, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളാണ് ഈ മേഖലയിൽ മുൻപന്തിയിൽ നിൽക്കുന്നതെന്നും സൂററ്റ്, തിരുവനന്തപുരം, വഡോദര തുടങ്ങിയ സ്ഥലങ്ങളിലും ഭക്ഷണ വിതരണം വർധിച്ചുവരുന്നുണ്ടെന്നും സ്വിഗ്ഗിയുടെ ഫുഡ് മാർക്കറ്റ്പ്ലേസിന്റെ ചീഫ് ബിസിനസ് ഓഫീസർ സിദ്ധാർഥ് ഭാക്കൂ പറഞ്ഞു.


മെട്രോ നഗരങ്ങളിലുടനീളം ചോക്കോ ലാവ കേക്കുകളാണ് മുൻപന്തിയിൽ നിന്നിരുന്നുതെന്ന് ഭാക്കൂ പറയുന്നു. അതേസമയം കൊൽക്കത്തയിൽ ബിരിയാണിയാണ് കൂടുതലായി ഓർഡർ ചെയ്യപ്പെടുന്നത്. മാജിക്പിൻ സിഇഒയും സഹസ്ഥാപകനുമായ അൻഷു ശർമ്മ നവരാത്രിക്കാലത്ത് വെജിറ്റേറിയൻ, താലി ഓർഡറുകൾ ഏകദേശം 40 ശതമാനം വർദ്ധിച്ചതായി അഭിപ്രായപ്പെട്ടു. ദസറയ്ക്ക് ശേഷം നോൺ വൈജ് വിഭവങ്ങളുടെ ഒർഡറുകളിൽ ഗണ്യമായ വർധനവ് ഉണ്ടായതായും ശർമ്മ പറഞ്ഞു.


നവരാത്രിക്ക് ശേഷം ബൾക്ക്, പാർട്ടി ഫുഡ് ഡെലിവറി ഓർഡറുകളിൽ 2.5 മടങ്ങ് വർദ്ധനവ് ഉണ്ടായതായി മാജിക്പിൻ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ രണ്ടാം വാരത്തിലും ഈ വർധനവ് തുടർന്നു. സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് ഒക്ടോബർ 10 ന് ഭക്ഷണ വിതരണ ഓർഡറുകളിൽ 30 ശതമാനം വർധനവ് ഉണ്ടായതായും റിപ്പോർട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home