ഭാര്യയുമായുള്ള വഴക്ക് അടിയായി; യൂപിയിൽ നാല് വയസ്സുകാരനെ തറയിലിടിച്ച് കൊലപ്പെടുത്തി പിതാവ്

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിൽ ഭാര്യയുമായുള്ള വഴക്കിനിടയിൽ നാല് വയസ്സുകാരനെ തറയിലിടിച്ച് കൊലപ്പെടുത്തി പിതാവ്. മദ്യപിച്ചെത്തിയ പ്രതി റാംജി അടുത്തുറങ്ങിക്കിടക്കുകയായിരുന്ന നാലു വയസ്സുകാരനായ മകനെ എഴുന്നേൽപ്പിച്ചു ശേഷം തറയിൽ അടിക്കുകയായിരുന്നു.
ഗുവാലി ഗ്രാമത്തിലാണ് സംഭവം. തലക്കും ശരീരത്തിനുമേറ്റ മാരകമായ പരിക്കുകളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യമായുള്ള വഴക്കാണ് കുഞ്ഞിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം പ്രതി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. സുരിയാവാൻ പൊലീസ് കേസെടുത്തത് അന്വേഷണം ആരംഭിച്ചു.










0 comments