ad
Deshabhimani

ലൈക്കിനും ഷെയറിനും വേണ്ടി വ്യാജ ആത്മഹത്യാ വീഡിയോ; യുവാവ് പിടിയിൽ

thelengana

പിടിയിലായ റെഡ്ലാൻ രോഹിത് (21)

വെബ് ഡെസ്ക്

Published on May 13, 2026, 11:32 AM | 1 min read

തെലങ്കാന: സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നതിനായി വ്യാജ ആത്മഹത്യാ വീഡിയോ പോസ്റ്റ് ചെയ്ത യുവാവ് പിടിയിൽ. തെലങ്കാനയിലെ കാമറെഡ്ഡി സ്വദേശിയായ റെഡ്ലാൻ രോഹിത് (21) ആണ് പൊലീസിനെ വട്ടം കറക്കിയത്. ഇൻസ്റ്റാഗ്രാമിൽ താൻ ജീവിതം അവസാനിപ്പിക്കുകയാണെന്ന് പറയുന്ന വൈകാരികമായ വീഡിയോ രോഹിത് പങ്കുവെക്കുകയായിരുന്നു.


വീഡിയോ ശ്രദ്ധയിൽപ്പെട്ട പരിഭ്രാന്തരായ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. അതിവേ​ഗത്തിൽ തന്നെ പൊലീസ് രോഹിതിന്റെ വീട്ടിലേയ്ക്കെത്തി. എന്നാൽ ചോദ്യം ചെയ്യലിൽ, സോഷ്യൽ മീഡിയയിൽ കാഴ്ചക്കാരെയും ലൈക്കുകളെയും വർധിപ്പിക്കാൻ വേണ്ടി കെട്ടിച്ചമച്ച നാടകമാണിതെന്ന് യുവാവ് സമ്മതിച്ചു.


അനാവശ്യ പരിഭ്രാന്തി സൃഷ്ടിച്ചതിനും പൊലീസിന്റെ വിലപ്പെട്ട സമയം പാഴാക്കിയതിനും യുവാവിനെതിരെ കേസെടുത്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home