ad
Deshabhimani

യൂടൂബർ സലീം വസ്തിക്കിന് കുത്തേറ്റു; കഴുത്തറുക്കാൻ ശ്രമിച്ചെന്ന് ദൃക്സാക്ഷികൾ; അതീവ ​ഗുരുതരാവസ്ഥയിൽ

 Saleem Wastik

സലീം വസ്തിക്

വെബ് ഡെസ്ക്

Published on Feb 28, 2026, 07:34 AM | 1 min read

ഗാസിയാബാദ്: 'മുൻ മുസ്ലിം' എന്ന് സ്വയം പരിചയപ്പെടുത്തുകയും ടെലിവിഷൻ ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്യുന്ന പ്രമുഖ യൂടൂബർ സലീം വസ്തിക്കിന് ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള വീട്ടിൽവെച്ച് കുത്തേറ്റു. ശരീരത്തിൽ നിരവധി തവണ കുത്തേറ്റ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.


വെള്ളി രാവിലെ അശോക് വിഹാർ കോളനിയിലായിരുന്നു സംഭവം. നമ്പർ പ്ലേറ്റില്ലാത്ത മോട്ടോർ സൈക്കിളിലെത്തിയ രണ്ട് പേർ ഹെൽമറ്റ് മാറ്റാതെ തന്നെ വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. വീടിനുള്ളിൽ സജ്ജീകരിച്ചിരുന്ന ചെറിയ ഓഫീസിലിരിക്കെയാണ് 50 വയസുകാരനായ സലീമിനെ അക്രമികൾ കഴുത്തിലും വയറ്റിലും മാരകമായി കുത്തി പരിക്കേൽപ്പിച്ചത്.


അക്രമികൾ അദ്ദേഹത്തിന്റെ കഴുത്തറുക്കാൻ ശ്രമിച്ചതായും ദൃക്‌സാക്ഷികൾ പറയുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരും കുടുംബാംഗങ്ങളും ചേർന്ന് അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തെ ഡൽഹിയിലെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home