ad
Deshabhimani

മുൻ കാമുകിയും ഭർത്താവും വീട്ടിൽ ബന്ദിയാക്കി; കെട്ടിടത്തിൽ നിന്ന് ചാടിയ യുവാവ് മരിച്ചു

noida suicide
വെബ് ഡെസ്ക്

Published on May 06, 2026, 10:24 PM | 1 min read

നോയിഡ: മുൻ കാമുകിയും ഭർത്താവും ബന്ദിയാക്കിയ യുവാവ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി മരിച്ചു. നോയിഡ സെക്ടർ-24 ലെ ചൗര രഘുനാഥ്പൂർ ഗ്രാമത്തിലാണ് സംഭവം. യുവാവിനൊപ്പമുണ്ടായിരുന്ന യുവതിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മരിച്ച യുവാവിന്റെ മുൻ കാമുകി ചഞ്ചൽ റാണ, ഭർത്താവ് ഹിതേഷ് റാണ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.


തർക്കം പരിഹരിക്കാനും ക്ഷമാപണം നടത്താനുമായി സുഹൃത്തിനൊപ്പം എത്തിയ യുവാവിനെയും യുവതിയെയും ഹിതേഷ് റാണ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. തുടർന്ന് ഇവരെ മൂന്നാം നിലയിലെ ഒരു മുറിയിൽ പൂട്ടിയിട്ടു. പുലർച്ചെ മൂന്ന് മണിയോടെ, കൂടുതൽ അക്രമം ഭയന്ന ഇരുവരും മുറിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് താഴേക്ക് ചാടിയതെന്ന് പൊലീസ് സംശയിക്കുന്നു.


ഭാര്യയുമായുള്ള ബന്ധം അറിഞ്ഞതിനെ തുടർന്നാണ് താൻ അവരെ ആക്രമിച്ചതെന്ന് ചോദ്യം ചെയ്യലിൽ ഹിതേഷ് റാണ സമ്മതിച്ചു. താഴേക്ക് ചാടിയ യുവാവ് ചികിത്സയിലിരിക്കെ മരണപ്പെട്ടു. പരിക്കേറ്റ യുവതി ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളുടെ മൊഴികളിലെ പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിൽ കൂടുതൽ നിയമനടപടികൾ പുരോഗമിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home