print edition റഫാൽ മുതൽ അന്തർവാഹിനികൾ വരെ കൈമാറും ; മാക്രോണുമായി കൂടിക്കാഴ്‌ച നടത്തി മോദി

ന്യൂഡൽഹി
ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈ ലോക്‌ഭവനിൽ നടന്ന കൂടിക്കാഴ്‌ചയ്‌ക്കുശേഷം ഇരുവരും ഇന്ത്യ–ഫ്രാൻസ് ഇയർ ഓഫ് ഇന്നോവേഷൻ ഫോറം ഉദ്‌ഘാടനം ചെയ്‌തു. പ്രതിരോധം, സാങ്കേതിക വിദ്യ, ഉൗർജം, ബഹിരാകാശം, സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ മേഖലയിലെയും സഹകരണം വർധിപ്പിക്കുമെന്ന് മോദി പറഞ്ഞു. റഫാൽ യുദ്ധവിമാനങ്ങൾ മുതൽ അന്തർവാഹിനികൾ വരെ കൈമാറി ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുമെന്ന് മാക്രോണ്‍ പറഞ്ഞു.
കർണാടകത്തിലെ ടാറ്റ– എയർബസ് എച്ച്-125 ഹെലികോപ്റ്ററുകളുടെ അസംബ്ലി ലൈൻ ഇരുവരുംചേർന്ന് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ആദ്യ സ്വകാര്യ ഹെലികോപ്‌ടർ നിർമാണ കേന്ദ്രമാണിത്.









0 comments