print edition മാക്രോൺ – മോദി കൂടിക്കാഴ്ച ഇന്ന് ; കണ്ണ് ആയുധക്കച്ചവടത്തിൽ

ന്യൂഡൽഹി
ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിലെത്തിയത് കച്ചവട ലക്ഷ്യവുമായി. ഫെബ്രുവരി 19 വരെ നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ കേന്ദ്ര സർക്കാർ മാക്രോണുമായി 3.5 ലക്ഷം കോടിയുടെ റഫേൽ ഇടപാടുൾപ്പെടെ വിഷയങ്ങൾ ചർച്ച ചെയ്യും. തിങ്കളാഴ്‌ച രാത്രി മുംബൈയിലെത്തിയ മാക്രോൺ ചൊവ്വാഴ്ച പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്‌ച നടത്തും.
ഫ്രാൻസിൽ നിന്ന് 114 റഫാൽ യുദ്ധവിമാനം വാങ്ങാനാണ് നീക്കം. ആയുധക്കയറ്റുമതിയിൽ മുൻനിര രാജ്യമായി ഇന്ത്യ മാറുമെന്ന് മോദി സർക്കാർ വീന്പു പറയുന്നതിനിടയിലാണ് ഫ്രാൻസിൽ നിന്ന് കൂടുതൽ ആയുധങ്ങൾ വാങ്ങുന്നത്. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്(എച്ച്‌എഎൽ) തദ്ദേശീയമായി നിർമിച്ച എൽസിഎ തേജസ് യുദ്ധവിമാനങ്ങള്‍ ഇതുവരെ വിതരണം പൂർത്തിയാക്കാത്തതിനാലാണ് ഫ്രാൻസിൽ നിന്ന് കൂടുതൽ റാഫേൽ വിമാനങ്ങൾ വാങ്ങാനുള്ള കേന്ദ്രതീരുമാനമെന്നാണ് റിപ്പോര്‍ട്ട്. 2016ൽ ഫ്രാൻസിൽ നിന്ന് വ്യോമസേനയ്‌ക്കായി 36 റഫാൽ ഇന്ത്യ വാങ്ങി. കഴിഞ്ഞ വർഷം നാവിക സേനയ്‌ക്ക് വേണ്ടി 26 എണ്ണത്തിനും കൂടി ഓര്‍ഡര്‍ നൽകി.










0 comments