ad
Deshabhimani

ഓടിക്കാനായി എറിഞ്ഞ നാടൻ ബോംബ് വിഴുങ്ങി,ആനക്കുട്ടി ചത്തു

elephant
വെബ് ഡെസ്ക്

Published on Jan 13, 2026, 11:39 AM | 1 min read

ചെന്നൈ: സത്യമംഗലം ടൈഗർ റിസർവിൽ നാടൻ ബോംബ് വിഴുങ്ങിയതിനെ തുടർന്ന് ആനക്കുട്ടി ചത്തു. ഇതുമായി ബന്ധപ്പെട്ട് ഒരു കർഷകനെ അറസ്റ്റ് ചെയ്തതായി വനം ഉദ്യോഗസ്ഥർ പറഞ്ഞു.


ഗുത്തിയലത്തൂർ റിസർവ് വനത്തിൽ പട്രോളിംഗിന് പോയ വനം ഉദ്യോഗസ്ഥർ രണ്ട് വയസ്സുള്ള ആനക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.ആനയുടെ തുമ്പിക്കൈയിലും വായിലും രക്തസ്രാവമുള്ള മുറിവുകൾ കണ്ടത് സംശയം ഉണ‍ര്‍ത്തി.


ഇതോടെ മൃഗഡോക്ടർ എത്തി പോസ്റ്റ്‌മോർട്ടം നടത്തി. നാടൻ ബോംബ് വിഴുങ്ങുമ്പോൾ പൊട്ടിത്തെറിച്ചാണ് ആന മരിച്ചതെന്ന് സ്ഥിരീകരിച്ചു. ആനകൾ വയലിൽ കയറുന്നത് തടയാൻ പ്രയോഗിച്ച നാടൻ നിര്‍മ്മിത സ്ഫോടക വസ്തുവാണ്. പ്രദേശത്തെ കർഷകനായ കാളിമുത്തുവിനെ (43)യാണ് അറസ്റ്റ് ചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home