Deshabhimani

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകർന്നു; മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണമെന്ന് ഇടതുപക്ഷ പാർട്ടികൾ

Left.jpg
വെബ് ഡെസ്ക്

Published on Sep 24, 2026, 02:15 PM | 1 min read

ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയേയും പ്രവർത്തനങ്ങളെയും ചോദ്യം ചെയ്ത് ഇടതുപക്ഷ പാർട്ടികൾ. നിലവിലെ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് കീഴിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതിന്റെ സുതാര്യതയിൽ ആശങ്കയുണ്ടെന്ന് ഇടതുപാർട്ടികളായ സിപിഐ എം, സിപിഐ, സിപിഐ എം എൽ എന്നിവർ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.


രാജ്യത്ത് വോട്ടർ പട്ടികയുടെ തീവ്ര പുനഃപരിശോധനയായ എസ്‌ഐആറിന്റെ നടത്തിപ്പിൽ മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർമാരിൽ രണ്ടുപേരും നിരവധി തവണ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. 14 ഓളം തവണ വിയോജിപ്പ് തുറന്നുപറഞ്ഞിട്ടും ഇതിന്മേൽ ചർച്ചകളൊന്നും ഉണ്ടായിട്ടില്ല എന്നത് ഏകാധിപത്യ നിലപാടാണ്.


ഇതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി ഉണ്ടാകുമെന്നും എം എ ബേബി, ഡി രാജ, ദീപാങ്കർ ഭട്ടാചാര്യ എന്നിവർ പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, എസ്‌ഐആർ നടപടികൾ നിർത്തലാക്കുക എന്നീ ആവശ്യങ്ങളും ഇടതുപക്ഷപാർട്ടികൾ മുന്നോട്ടുവച്ചു.


അർഹരായിട്ടും എസ്‌ഐആറിലൂടെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണം. സുപ്രീംകോടതി നിർദേശത്തിനനുസൃതമായി പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും ചീഫ് ജസ്റ്റിസും ഉൾപ്പെടുന്ന സമിതി തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ തെരഞ്ഞെടുക്കണമെന്നും ഇടതുപാർട്ടികൾ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 2 വരെ നീണ്ടുനിൽക്കുന്ന പ്രതിഷേധപരിപാടികളിലേക്ക് കടക്കുമെന്നും അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home