print edition കവിതയുടെ ടിആർഎസിന് അംഗീകാരം

കെ കവിത
ഹൈദരാബാദ് : തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് അധ്യക്ഷനുമായ കെ ചന്ദ്രശേഖരറാവുവിന്റെ മകൾ കെ കവിത രൂപീകരിച്ച പുതിയ പാർടിക്ക് തെലങ്കാന രക്ഷണ സേന (ടിആർഎസ്) എന്ന പേര് ഉപയോഗിക്കാൻ തെരഞ്ഞെടുപ്പ് കമീഷന്റെ അംഗീകാരം. തെലങ്കാന രാഷ്‍ട്ര സേന എന്നപേരിലായിരുന്നു ഇൗ മാസം 25ന് കവിത പുതിയ പാർടി പ്രഖ്യാപിച്ചത്. നിർദേശിച്ച അഞ്ച് പേരുകളിൽനിന്നാണ് ‘ടിആർഎസ്’ എന്നുതന്നെ ചുരുക്കി ഉപയോഗിക്കാനാകുന്ന പേരിന് കമീഷൻ അനുമതി നൽകിയത്.
തെലങ്കാന സംസ്ഥാനം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് നേതൃത്വം നൽകി ചന്ദ്രശേഖർ റാവു 2001ൽ പാർടി രൂപീകരിച്ചത് തെലങ്കാന രാഷ്‍ട്രസമിതി (ടിആർഎസ്) എന്ന പേരിലായിരുന്നു. 2022ലാണ് പേര് ഭാരത് രാഷ്‌ട്ര സമിതി (ബിആർഎസ്) എന്നാക്കിയത്.
ഭരണകക്ഷിയായ കോൺഗ്രസിനെയും ബിജെപിയെയും ബിആർഎസിനെയും കവിത നിശിതമായി ആക്രമിച്ചു, തന്റെ പിതാവ് "ആത്മാവില്ലാത്ത മനുഷ്യനായി’ മാറിയെന്ന് അവർ പറഞ്ഞു.











0 comments