സിഗരറ്റ് നല്‍കാൻ വിസമ്മതിച്ചതിന് അറുപത്തിയഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

ലഖിസരായ: സിഗരറ്റ് നൽകാൻ വിസമ്മതിച്ചതിന് 65 കാരിയായ സ്ത്രീയെ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ബിഹാറിലെ ലഖിസരായയിലാണ് സംഭവം. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തെന്നും മറ്റ് രണ്ട് പേരെ പിടികൂടുന്നതിനായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
നവാബ്ഗഞ്ച് പ്രദേശത്തുള്ള സ്ത്രീയുടെ വീട്ടിൽ ബുധനാഴ്ച രാത്രി നാല് പേർ സിഗരറ്റ് ചോദിച്ച് എത്തുകയായിരുന്നു. എന്നാൽ ഇവർ സിഗരറ്റ് നല്‍കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് അക്രമികൾ സ്ത്രീയെ അടുത്തുള്ള വയലിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.









0 comments