print edition എട്ട് പുതിയ ചീഫ് ജസ്റ്റിസുമാർ

ന്യൂഡൽഹി : സുപ്രീംകോടതി കൊളീജിയം ശുപാർശ അംഗീകരിച്ച് ഹൈക്കോടതികളിൽ എട്ട് പുതിയ ചീഫ് ജസ്റ്റിസുമാരെ കേന്ദ്രസർക്കാർ നിയമിച്ചു. സുപ്രീംകോടതി ജഡ്‌ജി സന്ദീപ് മേത്ത അഴിമതിയാരോപണമുന്നയിച്ച രാജസ്ഥാൻ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശർമയ്ക്ക് പകരം സഞ്ജയ് കുമാർ അഗർവാളിന് ചീഫ് ജസ്റ്റിസായി നിയമനം നൽകി. പഞ്ചാബിലെ ആംആദ്‌മി പാർടി സർക്കാറിന്റെ എതിർപ്പുണ്ടായിട്ടും അശ്വനികുമാർ മിശ്രയെ പഞ്ചാബ്–ഹരിയാന ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായി നിയമിച്ചു.
അൽപേഷ് യശ്വന്ത് കോഗ്‌ജെ (മധ്യപ്രദേശ്), വി കാമേശ്വർ റാവു (പട്‌ന), മഹേഷ് ചന്ദ്ര ത്രിപാഠി (ബോംബെ), രവീന്ദ്ര വിഗുഗെ (കൽക്കത്ത), പുഷ്‌പേന്ദ്ര സിങ് ഭാട്ടി (ജമ്മു കശ്‌മീർ–ലഡാക്ക്), കൃഷ്‌ണറാം മൊഹാപത്ര (ഛത്തീസ്‌ഗഢ്) എന്നിവരും പുതിയ ചീഫ് ജസ്റ്റിസുമാരായി.









0 comments