print edition കർണാടക മന്ത്രിയുടെയും ബന്ധുക്കളുടെയും വീടുകളില് റെയ്ഡ്

ബംഗളൂരു: കർണാടക പൊതുമരാമത്ത് മന്ത്രിയും മുതിര്ന്ന കോൺഗ്രസ് നേതാവുമായ സതീഷ് ജാർക്കിഹോളിയുടെയും ബന്ധുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ജാർക്കിഹോളിയുടെ മകളും എംപിയുമായ പ്രിയങ്ക, മകനും ബെലഗവി ജില്ലാ സഹകരണ ബാങ്ക് ഡയറക്ടറുമായ രാഹുൽ, സഹോദരീഭര്ത്താവും എക്സൈസ് ജോയിന്റ് കമീഷണറുമായ വൈ മഞ്ജുനാഥ് എന്നിവരുമായി ബന്ധപ്പെട്ട 18 കേന്ദ്രങ്ങളിലാണ് ബുധനാഴ്ച ഇഡി പരിശോധന നടത്തിയത്. ബാര് ലൈസന്സ് വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് പരിശോധന. 2013–16ൽ എക്സൈസ് മന്ത്രിയായിരുന്നു ജാര്ക്കിഹോളി.
പ്രതികാര നടപടിയെന്ന് ഡി കെ ശിവകുമാര്
ഇഡി പരിശോധന രാഷ്ട്രീയപ്രേരിതവും കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടിയുമാണെന്ന് കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ. ‘ജനശ്രദ്ധ തിരിച്ചുവിടാൻ അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്ന ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുമുന്നിൽ സർക്കാർ വഴങ്ങില്ല. മന്ത്രിക്ക് കോൺഗ്രസും സർക്കാരും പൂർണ പിന്തുണ നൽകും’–ശിവകുമാർ പറഞ്ഞു.









0 comments