ad
Deshabhimani

ബംഗാൾ തെരഞ്ഞെടുപ്പ്; മൂന്നാംഘട്ട അനുബന്ധ വോട്ടര്‍ പട്ടിക പുറത്തിറക്കി

141 candidates in the fray when nominations are filed
വെബ് ഡെസ്ക്

Published on Mar 29, 2026, 12:16 PM | 1 min read

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ മൂന്നാമത്തെ അനുബന്ധ വോട്ടർ പട്ടിക പുറത്തിറക്കി. പ്രത്യേക തീവ്ര പരിഷ്കരണ (SIR)പ്രക്രിയയുടെ ഭാഗമായി പുറത്തിറക്കിയ അവസാന ഘട്ട പട്ടികയാണ്.


മാർച്ച് 23-ന് ആദ്യ പട്ടികയും (10ലക്ഷം പേർ), മാർച്ച് 27-ന് രണ്ടാം പട്ടികയും (21ലക്ഷം പേർ) പുറത്തിറക്കിയിരുന്നു. മൂന്നാം പട്ടികയിലെ കൃത്യമായ കണക്കുകൾ കമ്മീഷൻ വെളിപ്പെടുത്തിയിട്ടില്ല.


എസ്ഐആര്‍ പ്രക്രിയ ആരംഭിക്കുമ്പോൾ 7.66കോടിയായിരുന്ന വോട്ടർമാരുടെ എണ്ണം ലക്ഷക്കണക്കിന് ആളുകളെ ഒഴിവാക്കിയതോടെ 6.44കോടിയായി ചുരുങ്ങിയിട്ടുണ്ട്. ഏകദേശം 60ലക്ഷത്തോളം പേരുകൾ ഇപ്പോഴും പരിശോധന വിഭാഗത്തിലാണ്. വ്യാപകമായ വെട്ടിമാറ്റലുകളെയും അക്ഷേപങ്ങളെയും തുടര്‍ന്ന് ക്രമക്കേടുകൾ പരിഹരിക്കാൻ സുപ്രീം കോടതി നൽകിയ നിർദ്ദേശത്തെ തുടര്‍ന്നാണ് നടപടികൾ.


പശ്ചിമ ബംഗാളിലെ 294 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്


ഒന്നാം ഘട്ടം:ഏപ്രിൽ 23 (152മണ്ഡലങ്ങൾ)
രണ്ടാം ഘട്ടം:ഏപ്രിൽ 29 (142മണ്ഡലങ്ങൾ)
വോട്ടെണ്ണൽ:മെയ് 4




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home