ad
Deshabhimani

ഇ20 പെട്രോൾ വാഹനങ്ങളുടെ മൈലേജ് കുറയ്ക്കും; കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ്​ ​ഗോപി

suresh gopi
വെബ് ഡെസ്ക്

Published on Aug 10, 2026, 04:53 PM | 1 min read

ന്യൂഡൽഹി : പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്നത് (ഇ20) വാഹനങ്ങളുടെ മൈലേജിനെ ബാധിക്കുമെന്ന് പാർലമെന്റിൽ സമ്മതിച്ച് കേന്ദ്രസർക്കാർ. പഴയ എഞ്ചിനുകളുള്ള വാഹനങ്ങളിൽ മൂന്ന് മുതൽ അഞ്ച് ശതമാനം വരെ മൈലേജ് കുറയുമെന്നാണ് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക സഹമന്ത്രി സുരേഷ് ​ഗോപി രേഖാമൂലം അറിയിച്ചത്. പി പി സുനീർ എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സുരേഷ് ​ഗോപി. ഇ20 പെട്രോൾ വാഹനങ്ങളുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നുണ്ടെന്നും എഞ്ചിനുകൾക്ക് തകരാർ സംഭവിക്കുന്നുണ്ടെന്നുമുള്ള ജനങ്ങളുടെ ആശങ്ക ചൂണ്ടിക്കാണിച്ചാണ് പി പി സുനീർ എംപി ചോദ്യമുന്നയിച്ചത്.


പെട്രോളിൽ എഥനോൾ ചേർക്കുന്നത് 25 ശതമാനമായി ഉയർത്താൻ പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന്, നിലവിൽ അത്തരമൊരു തീരുമാനമില്ലെന്നാണ് കേന്ദ്ര സഹമന്ത്രി വ്യക്തമാക്കിയത്. എന്നാൽ ഇ-20 പെട്രോൾ വാഹനങ്ങൾക്ക് ദോഷകരമല്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് കേന്ദ്രസർക്കാർ. എആർഎഐ, വാഹന നിർമാതാക്കൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം എന്നിവർ നടത്തിയ പഠനങ്ങളിൽ വാഹനങ്ങളുടെ പ്രവർത്തനത്തെയോ എഞ്ചിനെയോ ദോഷകരമായി ബാധിക്കുന്നില്ലെന്ന് കണ്ടെത്തിയതായാണ് കേന്ദ്രം അവകാശപ്പെടുന്നത്. മൈലേജ് കുറയുമെന്നാലും ഇ20 പെട്രോൾ ഉപയോ​ഗിക്കുന്നത് വഴി കാർബൺ ബഹിർ​ഗമനം മുപ്പത് ശതമാനം കുറയുമെന്നാണ് കേന്ദ്രസർക്കാരിന്റെ മറ്റൊരു വിശദീകരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home