print edition ഇ20 പെട്രോൾ: ബിഎസ്3 വാഹന ഭാഗങ്ങൾ മാറ്റേണ്ടിവരുമെന്ന് ഗഡ്‌കരി

നിതിൻ ഗഡ്‌കരി
ന്യൂഡൽഹി: 20 ശതമാനം എഥനോൾ കലർന്ന പെട്രോൾ രണ്ട് മുതൽ ആറ് ശതമാനംവരെ മൈലേജ് കുറയ്‌ക്കുമെങ്കിലും എൻജിൻ തകരാറിലാകില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി അവകാശപ്പെട്ടു. ലോക്‌സഭയിലും രാജ്യസഭയിലും നൽകിയ മറുപടികളിലാണ് മന്ത്രിയുടെ അവകാശവാദം.
2016ന് മുന്പുള്ള ബിഎസ്–3 വാഹനങ്ങൾക്ക് ചില റബർഭാഗങ്ങളും ഗാസ്‌കറ്റുകളും മാറ്റേണ്ടി വന്നേക്കാം. സർക്കാരും വാഹന നിർമാതാക്കളും നടത്തിയ പരീക്ഷണങ്ങളിൽ ഇ20 പെട്രോൾ വാഹനങ്ങൾക്ക് സുരക്ഷിതമാണെന്ന് കണ്ടെത്തി. പഴയ കാറുകളിലും ഇരുചക്രവാഹനങ്ങളിലും എൻജിൻ നവീകരണം വേണമെന്ന് ഇതുവരെയുള്ള പഠനങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും ഗഡ്‌കരി അറിയിച്ചു.










0 comments