ad
Deshabhimani

print edition മുഴങ്ങി, നീതിക്കായി യുവശബ്‌ദം

വിഴിഞ്ഞത്ത് നടന്ന ഡിവൈഎഫ്ഐ യങ് ഇന്ത്യ പരിപാടിയിൽ പങ്കെടുക്കാനെത്തിയ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് വേദിയിലേക്ക്

വിഴിഞ്ഞത്ത് നടന്ന ഡിവൈഎഫ്ഐ യങ് ഇന്ത്യ പരിപാടിയിൽ പങ്കെടുക്കാനെത്തിയ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് വേദിയിലേക്ക്

വെബ് ഡെസ്ക്

Published on Aug 16, 2026, 01:30 AM | 1 min read

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ച് സ്വാതന്ത്ര്യലബ്‌ധിയുടെ എൺപതാം വാർഷികത്തിൽ യുവജന ലക്ഷങ്ങൾ തെരുവിലിറങ്ങി. ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച "യങ് ഇന്ത്യ' സംഗമത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 215 കേന്ദ്രങ്ങളിൽ യുവജന റാലിയും പൊതുയോഗവും നടന്നു. " ഉണരണം ഇന്ത്യ, പൊരുതണം യുവത, വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക’ എന്നീ മുദ്രാവാക്യങ്ങളുയർത്തി നടത്തിയ ക്യാന്പയിനിൽ രാഷ്‌ട്രീയ, സാമൂഹ്യ, കല, സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.


ഡിവൈഎഫ്‌ഐ ജനറൽ സെക്രട്ടറി ഹിമഘ്നരാജ്‌ ഭട്ടാചാര്യ കണ്ണൂർ കല്യാശേരിയിലും പ്രസിഡന്റ്‌ എ എ റഹിം എംപി ചങ്ങനാശേരിയിലും പൊതുയോഗം ഉദ്ഘാടനം ചെയ്‌തു. തൃശൂരിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പാലക്കാട് വടക്കഞ്ചേരിയിൽ പ്രസിഡന്റ് വി വസീഫ്, ചെർപ്പുളശേരിയിൽ എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി, വിഴിഞ്ഞത്ത് എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്, തളിപ്പറന്പിൽ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ്, ബേഡകം പെർളടുക്കയിൽ സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവർ ഉദ്ഘാടനംചെയ്‌തു.


സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ സി എസ് സുജാത കോഴിക്കോട് കക്കട്ടിലും കെ എൻ ബാലഗോപാൽ കൊല്ലം അഞ്ചലിലും പുത്തലത്ത്‌ ദിനേശൻ മയ്യനാട്ടും കെ കെ ശെെലജ കണ്ണൂർ മ‍‍ൂന്നുപെരിയയിലും പി രാജീവ് പയ്യന്നൂരിലും ഉദ്ഘാടനംചെയ്‌തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home