ഡൽഹി സര്‍വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ ഒഴുക്കിയത് കോടികൾ; രൂക്ഷ വിമര്‍ശനവുമായി സിജെപി

ന്യൂഡൽഹി: ഡൽഹി സര്‍വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപി നേടിയ വിജയം പണം ഒഴുക്കി നേടിയതെന്ന് ക്രോകോച്ച് ജനതാ പാര്‍ടി. കാമ്പസ് തെരഞ്ഞെടുപ്പിൽ പണം മാത്രം കാര്യങ്ങൾ നിര്‍ണയിക്കുന്ന രീതി കൊണ്ടു വന്നു. പ്രചാരണത്തിനായി കാമ്പസിന് അകത്തെത്തിയവര്‍ കോടികൾ വിലമതിക്കുന്ന റോൾസ് റോയ്സ്, ഔഡി, ബി എം ഡബ്ല്യു തുടങ്ങിയി ആഢംബര കാറുകളിലായാണ് വന്നതെന്ന് പാര്‍ടി കൺവീനര്‍ അഭിജീത് ദീപ്കെ ചൂണ്ടികാട്ടി.
ആര്‍ എസ് എസിന് കീഴിൽ പ്രവര്‍ത്തിക്കുന്ന എബിവിപി എന്തു ചെയ്താലും പ്രശ്നമില്ല എന്ന അന്തരീക്ഷം സൃഷ്ടിച്ചിരിക്കയാണ്. കാമ്പസുകളിൽ കോടികൾ ഒഴുക്കുകയാണ്. അതേ സമയം മറ്റ് വിദ്യാര്‍ഥി സംഘടനകൾ സമാധാനപരമായി പ്രതിഷേധിച്ചാൽ പോലും പൊലീസ് കേസ് എടുക്കുന്ന കാഴ്ചയാണ്. മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി വിശ്വവിദ്യാലയ വൈസ് ചാൻസലറായി കുമുദ് ശർമ്മ ചുമതലയേറ്റപ്പോൾ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. പിന്നാലെ വിസി ചുമതലയേറ്റ ഉടനെ 50 ൽ അധികം വിദ്യാര്‍ഥികൾക്കെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു.
കലാശാലകളെ ആര്‍എസ്എസ് ശാഖകളാക്കുന്നു
കലാശാലകളെ ആര്‍ എസ് എസ് ശാഖകളാക്കി മാറ്റുകയാണ്. ഇതിന് കേന്ദ്ര സര്‍ക്കാരും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പൊലീസും മത്സരിക്കുന്ന സാഹചര്യമാണ്. എബിവിപി സമരം ചെയ്യുകയും കലാശാലകളെ ഗേറ്റ് അടച്ചും അക്രമം നടത്തിയും നിശ്ചലമാക്കുകയും ചെയ്യുമ്പോൾ പൊലീസ് കൂടെ നിൽകുന്ന നിരവധി സംഭവങ്ങളുണ്ടായി. ആദിവാസി ദളിത് വിഭാഗത്തിലുള്ള വിദ്യാര്‍ഥികളാണ് ഇവരുടെ ഏറ്റവും വലിയ ഇര എന്നും അഭിജീത് മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കി.
ഒരുവശത്ത് പണക്കൊഴുപ്പിന്റെ രാഷ്ട്രീയ ഹൈജാക്കിങ് ആവര്‍ത്തിക്കുമ്പോൾ മറുവശത്ത് വിദ്യാലയങ്ങളെ ഞെരുക്കി ഇല്ലാതാക്കുകയാണ്. ദര്‍ഭ മേഖലയിൽ ആദിവാസി ആശ്രമം സ്കൂളുകളിൽ സന്ദര്‍ശനം നടത്തിയിരുന്നു. ഗഡ്ചരോളിൽ അടുത്തിടെ മൂന്ന് വിദ്യാര്‍ഥികൾ പാമ്പ് കടിയേറ്റ് മരിച്ച സംഭവം ഉണ്ടായി. ഇവിടെ ഭീമമായി തുക ഫണ്ടായി എത്തുന്നുണ്ട്. പക്ഷേ വിദ്യാര്‍ഥികൾക്ക് ഉറങ്ങാൻ കട്ടിൽ പോലും നൽകുന്നില്ല. കുട്ടികൾ നിലത്തു കിടക്കുന്ന സാഹചര്യമാണ്. ഇവര്‍ക്ക് അത്രയൊക്കെ സൗകര്യം മതി എന്ന മനോഭാവമാണ് ഇപ്പോഴും പുലരുന്നത്.
പെൺകുട്ടികൾ തുറസായ സ്ഥലങ്ങളിൽ കുളിക്കുകയും പ്രാഥമിക കൃത്യങ്ങൾ നിര്‍വ്വഹിക്കയും ചെയ്യേണ്ട സാഹര്യം ഉള്ളതായി മനസിലാക്കി. ബാത്ത് റൂം ഉള്ള സ്ഥലങ്ങളിൽ തന്നെ മേൽക്കൂരയോ വാതിലുകളോ ഇല്ല. വിദ്യാര്‍ഥികൾക്ക് മാന്യമായ വിദ്യാഭ്യാസ അവസരം ഉറപ്പാക്കാൻ കഴിയാത്തവര്‍ എന്തിനാണ് അധികാരത്തിൽ തുടരുന്നത് എന്നും ചോദിച്ചു.

ഡൽഹി സര്‍വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ ആർഎസ്എസ് സഹായത്തോടെ വിദ്യാർത്ഥി സംഘടനയായ എബിവിപി പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ മൂന്ന് പ്രധാന പദവികളും പിടിച്ചടക്കിയിരുന്നു. വലിയ അട്ടിമറി ആരോപണങ്ങൾ ഇതിനെതിരെ ഉയര്‍ന്നു.
തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ നടപടിയെയും അഭിജീത് ദിപ്കെ പരിഹസിച്ചു. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ ഭരണകക്ഷിയായ ബിജെപിയിൽ ചേരുകയാണ് വേണ്ടതെന്നും, പ്രതിപക്ഷ കക്ഷികളെയെല്ലാം പിരിച്ചുവിട്ട് ഒരു പാർട്ടി മാത്രം മത്സരിച്ച് ജയിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിക്കണമെന്നും പരിഹസിച്ചു.









0 comments