ad
Deshabhimani

ലഹരി പാര്‍ട്ടി; എന്‍സിപി നേതാവിന്റെ ഭർത്താവടക്കം ഏഴുപേർ പിടിയിൽ

ncp
വെബ് ഡെസ്ക്

Published on Jul 27, 2025, 05:23 PM | 1 min read

മുംബൈ : പൂനെയിലെ ഫ്‌ളാറ്റില്‍ ലഹരി പാര്‍ട്ടിയിൽ നടത്തിയ പൊലീസ് റെയ്ഡിൽ മുന്‍ മന്ത്രിയുടെ മരുമകന്‍ അടക്കം ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ഏക്‌നാഥ് ഖഡ്‌സെയുടെ മരുമകന്‍ പ്രഞ്ജാല്‍ ഖെവാല്‍ക്കര്‍ അടക്കം ഏഴുപേരാണ് പിടിയിലായത്. എന്‍സിപി(ശരദ്പവാര്‍) വിഭാഗത്തിന്റെ വനിതാ നേതാവ് രോഹിണി ഖഡ്‌സെയുടെ ഭര്‍ത്താവാണ് പ്രഞ്ജാല്‍ ഖെവാല്‍ക്കര്‍.


റേവ് പാര്‍ട്ടി നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഖരാഡിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഞായറാഴ്ച പുലര്‍ച്ചെ പൊലീസ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ കൊക്കെയ്‌നും കഞ്ചാവും മദ്യവും കണ്ടെടുത്തു. തുടര്‍ന്നാണ് ഫ്‌ളാറ്റിലുണ്ടായിരുന്ന പ്രഞ്ജാല്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home