ബഹുതല വ്യോമപ്രതിരോധ കവചം ഒരുങ്ങുന്നു ; മൂന്ന് ലക്ഷ്യങ്ങള്‍ ഒരേസമയം തകർത്തു

ന്യൂഡൽഹി
രാജ്യത്തിന്റെ ബഹുതല വ്യോമപ്രതിരോധ കവച സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായി നടത്തി. പ്രതിരോധ ഗവേഷണ വികസന സ്ഥാപനം (ഡിആർഡിഒ) തദ്ദേശീയമായി വികസിപ്പിച്ച സംയോജിത വ്യോമ പ്രതിരോധ ആയുധ സംവിധാനത്തിന്റെ (ഐഎഡിഡബ്ല്യുഎസ്) ആദ്യ ആകാശ പരീക്ഷണമാണ് നടത്തിയത്.
ശനി പകൽ 12.30ന് ഒഡിഷ തീരത്ത് നടത്തിയ പരീക്ഷണത്തില്‍ അതിവേഗ ഡ്രോൺ അടക്കം മൂന്ന് ലക്ഷ്യങ്ങൾ ഒരേസമയം തകർത്തു. തദ്ദേശീയമായി വികസിപ്പിച്ച കരയിൽനിന്ന് തൊടുക്കാവുന്ന ദ്രുത പ്രതികരണ മിസൈൽ (ക്യുആർഎസ്എഎം), നൂതന ഹ്രസ്വദൂര വ്യോമ പ്രതിരോധ സംവിധാനം (വിഎസ്എച്ച്ഒആർഎഡിഎസ്), ലേസർ അധിഷ്‌ഠിത ഡയറക്റ്റഡ് എനർജി വെപ്പൺ (ഡിഇഡബ്ല്യു) എന്നിവ ഉൾപ്പെടുന്നതാണ് ബഹുതല വ്യോമ പ്രതിരോധ കവച സംവിധാനം.










0 comments