ad
Deshabhimani

“അവർ റഷ്യൻ എണ്ണവാങ്ങുന്നത് നിർത്തി”- അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്ന് ട്രംപ്

Trump
വെബ് ഡെസ്ക്

Published on Nov 07, 2025, 12:25 PM | 1 min read

വാഷിങ്ടൺ: അടുത്ത വർഷം ഇന്ത്യയിലേക്ക് പോകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂഡൽഹിയുമായുള്ള ചർച്ചകൾ നല്ല രീതിയിൽ പോകുന്നു എന്നും അദ്ദേഹം പറഞ്ഞു.


"അവരുടെ തീരുമാനം വളരെ മികച്ചതാണ്, നന്നായി പോകുന്നു. അവർ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തി,"- എന്നായിരുന്നു വാക്കുകൾ. ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ എങ്ങനെ പുരോഗമിക്കുന്നു എന്ന ചോദ്യത്തോട് ഓവൽ ഓഫീസിൽ പ്രതികരിക്കയായിരുന്നു ട്രംപ്.


ന്യൂഡൽഹിയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഇതിന്റെ ഭാഗമായാവും സന്ദർശനം എന്നാണ് കരുതുന്നത്. ഉച്ചകോടിയുടെ തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം വ്യാപാരം ഉപയോഗിച്ച് നിർത്തിച്ചു എന്ന അവകാശവാദം ഓവൽ ഓഫീസിലെ ചോദ്യോത്തര വേളയിലും ട്രംപ് ആവർത്തിച്ചു. മാധ്യമങ്ങൾക്ക് മുമ്പാകെ ആയിരുന്നു വാക്കുകൾ.


“24 മണിക്കൂറിനുള്ളിൽ ഞാൻ യുദ്ധം ഒത്തുതീർപ്പാക്കി. തീരുവ ഇല്ലായിരുന്നുവെങ്കിൽ, എനിക്ക് ആ യുദ്ധം പരിഹരിക്കാൻ കഴിയുമായിരുന്നില്ല,'' എന്നും ട്രംപ് പറഞ്ഞു.

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home