print edition ഡി കെ ശിവകുമാർ 3ന് അധികാരമേല്‍ക്കും

ഡി കെ ശിവകുമാർ

സ്വന്തം ലേഖകൻ
Published on May 31, 2026, 02:07 AM | 1 min read
ന്യൂഡൽഹി: കര്‍ണാടക കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി ഡി കെ ശിവകുമാറിനെ തെരഞ്ഞെടുത്തു. പിന്നാലെ ശിവകുമാർ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിച്ചു. കടുത്ത സമ്മര്‍ദത്തിനൊടുവിലാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞത്.
ജൂൺ മൂന്നിന് ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. എട്ട് മുതൽ പത്തുവരെ മന്ത്രിമാരായിരിക്കും ശിവകുമാറിനോടൊപ്പം സത്യപ്രതിജ്ഞ ചെയ്യുക. ജൂൺ പതിനെട്ടിന് നടക്കുന്ന നാല് രാജ്യസഭാ എംപി സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും ബാക്കി മന്ത്രിമാരെ തീരുമാനിക്കുക. തന്റെ അനുയായികളും നിലവിലെ മന്ത്രിസഭയിൽ പ്രവർത്തിച്ചതുമായവരെ പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലും നിലവിലുള്ളവരിലെ പകുതിയിലധികം പേരെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്നാണ് റിപ്പോർട്ട്. ഡി കെ ശിവകുമാർ സംസ്ഥാന കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവെച്ചേക്കുമെന്നതിനാൽ നിരവധി നേതക്കാൾ പ്രസിഡന്റ് സ്ഥാനത്തിനായും കണ്ണുവെച്ചിട്ടുണ്ട്. മന്ത്രിസഭാ രൂപീകരണത്തിനായുള്ള ചർച്ചകൾക്കായി ഡി കെ ശിവകുമാർ ഉടൻ ഡൽഹിയിലെത്തും. മന്ത്രി സ്ഥാനം നിലനിർത്താനും നേടാനും ആഗ്രഹിക്കുന്ന കോൺഗ്രസ് നേതാക്കളും പിന്നാലെ വണ്ടികയറുന്നുണ്ട്.










0 comments