ad
Deshabhimani

എന്റെ പണി ആളുകളെ രസിപ്പിക്കലാണ്, രാഷ്ട്രീയത്തിലേക്കില്ല; ദിൽജീത് ദോസാഞ്ച്

diljit dosanj
വെബ് ഡെസ്ക്

Published on May 09, 2026, 03:03 PM | 1 min read

ന്യൂഡൽഹി: പഞ്ചാബി പോപ്പ് ഗായകനും നടനുമായ ദിൽജീത് ദോസാഞ്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ തള്ളി താരം രംഗത്ത്. പഞ്ചാബിലെ ഒരു പുതിയ രാഷ്ട്രീയ മുഖമായി ദിൽജിത് മാറുമോ എന്ന തരത്തിലുള്ള ചർച്ചകൾ സജീവമായതോടെയാണ് താരം വ്യക്തത വരുത്തിയത്.


റിട്ടയേർഡ് സൈനികരടങ്ങുന്ന ഒരു കൂട്ടം ആളുകൾ ദിൽജീത് രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് ആവശ്യപ്പെടുന്നു എന്ന തരത്തിലുള്ള ഒരു വാർത്താ പോസ്റ്റിനാണ് താരം എക്സിലൂടെ മറുപടി നൽകിയത്. "ഒരിക്കലുമില്ല, എന്റെ പണി ആളുകളെ രസിപ്പിക്കലാണ്. ഞാൻ എന്റെ മേഖലയിൽ വളരെ സന്തുഷ്ടനാണ്. ഒരുപാട് നന്ദി," എന്ന് പഞ്ചാബിയിലാണ് ദിൽജിത് കുറിച്ചത്.


അടുത്തിടെ കാനഡയിലെ കാൽഗറിയിൽ നടന്ന ദിൽജീത്തിന്റെ സംഗീത പരിപാടിക്കിടെ നിരോധിത സംഘടനകളുടെ പതാകകൾ ഉയർത്തി പ്രതിഷേധിക്കാൻ ശ്രമിച്ചവർക്കെതിരെയും താരം ശക്തമായി പ്രതികരിച്ചിരുന്നു. ഇത്തരം ശല്യങ്ങൾ ഇവിടെയല്ല കാണിക്കേണ്ടതെന്നും വേറെ എവിടെയെങ്കിലും പോയി ചെയ്യണമെന്നും താരം വേദിയിൽ വെച്ചുതന്നെ തുറന്നടിച്ചു.


ഖാലിസ്ഥാൻ അനുകൂലികളായിരുന്നു പതാക വീശിയത്. യുഎപിഎ നിയമപ്രകാരം നിരോധിച്ചിട്ടുള്ള 'സിഖ് ഫോർ ജസ്റ്റിസ്' (SFJ) എന്ന സംഘടനയുടെ പതാകകളാണ് പ്രതിഷേധക്കാർ വീശിയത്. ഇതോടെ ദിൽജീത് ഷോ പാതിവഴിയിൽ നിർത്തിവെക്കുകയായിരുന്നു.


തന്റെ കലാജീവിതത്തിൽ മികച്ച മുന്നേറ്റം നടത്തുന്ന ദിൽജീത്, ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന 'മേം വാപസ് ആവൂംഗാ' എന്ന റൊമാന്റിക് ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്. ഷർവരി വാഗ്, നസീറുദ്ദീൻ ഷാ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ജൂൺ 12-ന് തിയേറ്ററുകളിൽ എത്തും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home