ad
Deshabhimani

നൂറ്‌ ശതമാനം ഡിജിറ്റൽ സാക്ഷരതയും വാട്ടർ മെട്രോയും പ്രമേയം

റിപ്പബ്ലിക്ക്‌ ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോയും

TABLO

പ്രതീകാത്മക ചിത്രം

avatar
സ്വന്തം ലേഖകൻ

Published on Jan 02, 2026, 10:08 PM | 1 min read

ന്യൂഡൽഹി: ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോ തിരഞ്ഞെടുക്കപ്പെട്ടു. നൂറു ശതമാനം ഡിജിറ്റൽ സാക്ഷരത നേട്ടവും കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കി കേരളം അവതരിപ്പിച്ച ടാബ്ലോ ഡിസൈനാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം തെരഞ്ഞെടുത്തത്.

സ്വാതന്ത്ര്യത്തിന്റെ മന്ത്രം വന്ദേമാതരം, സമൃദ്ധിയുടെ മന്ത്രം ആത്‌മനിർഭർ ഭാരത്‌

എന്നിവയിൽ ഏതെങ്കിലുമൊന്ന് ആശയമാക്കി ഡിസൈൻ അവതരിപ്പിക്കണമെന്നതായിരുന്നു പ്രതിരോധ മന്ത്രാലയത്തിൻ്റെ നിർദ്ദേശം.

സമൃദ്ധിയുടെ മന്ത്രം ആത്‌മനിർഭർ ഭാരത്‌ എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ്‌ നൂറു ശതമാനം ഡിജിറ്റൽ സാക്ഷരതയും വാട്ടർ മെട്രോയും കേരളം നിശ്‌ചലദൃശ്യ രൂപത്തിൽ അവതരിപ്പിക്കുന്നത്‌.

കേരളം ഉൾപ്പെടെ 17 സംസ്ഥാനങ്ങളാണ് ഈ വർഷം ടാബ്ലോ അവതരിപ്പിക്കുന്നതിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടിയത്. അഞ്ചു ഘട്ടങ്ങളിലായി നടന്ന സ്ക്രീനിംഗിലൂടെയാണ് കേരളത്തിന്റെ ടാബ്ലോ തെരഞ്ഞെടുക്കപ്പെട്ടത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home