ad
Deshabhimani

print edition ഭിന്നശേഷി അധ്യാപകനിയമനം: ഹർജി 
തിങ്കളാഴ്‌ച്ച 
പരിഗണിക്കും

Supreme court Reddish
വെബ് ഡെസ്ക്

Published on Jan 28, 2026, 07:31 AM | 1 min read

ന്യൂഡൽഹി : എയ്‌ഡഡ്‌ സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപകനിയമനവുമായി ബന്ധപ്പെട്ട്‌ നായർ സർവീസ്‌ സൊസൈറ്റിയുടെ ഹർജിയിലെ ഉത്തരവ്‌ എല്ലാ മാനേജ്‌മെന്റുകൾക്കും ബാധകമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാനസർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തിങ്കളാഴ്‌ച്ച പരിഗണിക്കും.

ചൊവ്വാഴ്‌ച്ച ജസ്‌റ്റിസ്‌ ജെ കെ മഹേശ്വരിയുടെ ബെഞ്ച്‌ കേസ്‌ പരിഗണിക്കുമെന്നാണ്‌ നേരത്തെ അറിയിച്ചിരുന്നത്‌. എന്നാൽ, ചൊവ്വാഴ്‌ച കേസ്‌ അടുത്ത തിങ്കളാഴ്‌ചത്തേക്ക്‌ മാറ്റുകയായിരുന്നു. മൂന്ന്‌ ശതമാനം ഭിന്നശേഷി തസ്‌തിക ഒഴിച്ചിട്ട ശേഷം ബാക്കി തസ്‌തികകളിൽ നിയമനം നടത്താൻ എൻഎസ്‌എസ്‌ മാനേജ്‌മെന്റിന്‌ 2025 മാർച്ചിൽ നൽകിയ അനുവാദം എല്ലാ മാനേജ്‌മെന്റുകൾക്കും ബാധകമാക്കണമെന്നാണ്‌ ഹർജിയിലെ പ്രധാന ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home