ad
Deshabhimani

'ഫ്രണ്ട്സ്, മോദി നിങ്ങളെ വീണ്ടും പറ്റിക്കുന്നു': വീഡിയോയുമായി ധ്രുവ് റാഠി

വെബ് ഡെസ്ക്

Published on Jul 24, 2026, 07:31 PM | 2 min read| Watch Time : 1m 30s

ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭത്തിൽ മുതലക്കണ്ണീർ വീഴ്ത്തി അർധരാത്രിയിൽ വീഡിയോ പങ്കുവച്ച പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി യൂട്യൂബർ ധ്രുവ് റാഠി. പൊള്ളയായ വാ​ഗ്ദാനങ്ങൾ നൽകി നിങ്ങൾ ആരെയാണ് വിഡ്ഢികളാക്കാൻ നോക്കുന്നതെന്നും ഒപ്പമുളള കള്ളന്മാരെ കുടുക്കാൻ പുതിയ നിയമങ്ങളെങ്കിലും ഉപയോ​ഗിക്കുമോ എന്നും രൂക്ഷമായി പരിഹാസിച്ചാണ് ധ്രുവ് റാഠി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ജനങ്ങളെ എന്തെങ്കിലും ബോധ്യപ്പെടുത്തണമെന്നുണ്ടെങ്കിൽ ആദ്യം ധർമേന്ദ്ര പ്രധാനെ പുറത്താക്കണമെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.


'മുമ്പ് പരീക്ഷാ ക്രമക്കേടുണ്ടായപ്പോൾ നടപടിയെടുക്കാൻ കർശനമായ ഒരു നിയമം നിലവിലുണ്ട് എന്ന് പറഞ്ഞവർ ഇപ്പോൾ വീണ്ടും ഒരു നിയമം നിർമിക്കാൻ പോകുന്നു. അന്ന് ചോദ്യപേപ്പർ ചോർത്തിയെന്നാരോപിച്ച് അറസ്റ്റിലായ വ്യക്തിയെ തെളിവില്ലെന്ന് പറഞ്ഞ് സിബിഐ വെറുതെ വിടാൻ പോകുന്നു. ഇപ്പോൾ നിങ്ങൾ പറയൂ, ആരാണ് യഥാർഥത്തിൽ ചോദ്യപ്പേപ്പർ ചോർത്തിയത്?' - എന്നും ധ്രുവ് റാഠി ചോദിച്ചു. പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണത്തിന്റെ വീഡിയോ ഉൾപ്പെടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.


ധ്രുവ് റാഠി വീഡിയോയിൽ പറയുന്നത് ഇങ്ങനെയാണ്:

ഫ്രണ്ട്സ്,


ഒരു നല്ല വാർത്തയുണ്ട്. അത് നിങ്ങളുടെ പ്രക്ഷോഭങ്ങളിലൂടെ നരേന്ദ്ര മോദിയെക്കൊണ്ട് ഒരു വീഡിയോ ഇറക്കാൻ കഴിഞ്ഞു എന്നതും അതിലൂടെ രാജ്യത്തെ വിദ്യാർഥി പ്രതിഷേധത്തെ അം​ഗീകരിപ്പിക്കാൻ കഴിഞ്ഞു എന്നതുമാണ്. എന്നാൽ അതിനേക്കാൾ വലിയ മോശം വാർത്ത എന്താണെന്നോ? ജനങ്ങൾക്കിടയിൽ അയാൾ വീണ്ടും തെറ്റായ പ്രചാരണങ്ങൾ നടത്തുകയും പൊള്ളയായ വാ​ഗ്ദാനങ്ങൾ നൽകുകയും ചെയ്തു.

എന്താണ് അദ്ദേഹം വീഡിയോയിൽ പറഞ്ഞത്? ക്രമക്കേടുകൾ പരിഹരിക്കാൻ അവർ പുതിയ നിയമം അവതരിപ്പിക്കുമെന്നും കർശന നടപടി സ്വീകരിക്കുമെന്നുമാണ് വീഡിയോയിലെ വാദം. എന്നാൽ, രണ്ട് വർഷം മുമ്പ് നീറ്റ് പേപ്പർ ചോർച്ച നടന്നപ്പോൾ ഇതിനായി ഒരു കർശന നിയമം നിലവിലുണ്ടെന്നും നടപടി സ്വീകരിക്കുമെന്നുമായിരുന്നു പാർലമെന്റിൽ മോദിയുടെ പ്രതികരണം.


ഇപ്പോൾ, രണ്ട് വർഷത്തിന് ശേഷം, നടപടിയെടുക്കാൻ പുതിയ നിയമം അവതരിപ്പിക്കുമെന്ന് അവർ പറയുന്നു. നിങ്ങൾ ആരെയാണ് വിഡ്ഢികളാക്കാൻ നോക്കുന്നത്? ഒരു പുതിയ ബിൽ അവതരിപ്പിക്കുകയോ പുതിയ നിയമം നടപ്പിലാക്കുകയോ ചെയ്യുന്നതിലൂടെ നിങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന അഴിമതിക്കാരായ വ്യക്തികളെ( നിലവിലുള്ള നിയമപ്രകാരം പിടിക്കപ്പെടാത്ത ആളുകളെ) പെട്ടെന്ന് അറസ്റ്റ് ചെയ്യുമോ?


രണ്ട് വർഷം മുമ്പ് നടന്ന നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട്, മുഖ്യ സൂത്രധാരനെന്ന് പറഞ്ഞ് പിടികൂടിയ വ്യക്തിയെ ഇപ്പോൾ സിബിഐ കുറ്റവിമുക്തനാക്കുകയാണ്. അയാൾക്കെതിരെ തെളിവില്ലെന്നാണ് അവർ പറയുന്നത്. അപ്പോൾ പറയൂ, ആരാണ് ശരിക്കും ചോദ്യപ്പേപ്പർ ചോർത്തിയത്?


സത്യമാണ് ഫ്രണ്ട്സ്, ഇവിടെ ഒന്നും മാറിയിട്ടില്ല. അവർ വീണ്ടും വീണ്ടും ജനങ്ങൾക്ക് പൊള്ളയായ വാ​ഗ്ദാനങ്ങൾ നൽകിക്കൊണ്ടേയിരിക്കുന്നു. രാജ്യത്തെ ജനങ്ങളെ എന്തെങ്കിലും ബോധ്യപ്പെടുത്താൻ ആ​ഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ ആദ്യം ധർമേന്ദ്ര പ്രധാനെ പുറത്താക്കൂ, അല്ലെങ്കിൽ ആരും ഈ പോള്ള വാ​ഗ്ദാനങ്ങൾ വിശ്വസിക്കാൻ പോകുന്നില്ല....







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home