print edition നാണംകെട്ട് രാജിവച്ച പ്രധാന് സ്വീകരണവുമായി ബിജെപി

ന്യൂഡൽഹി: യുവജനപ്രക്ഷോഭത്തെത്തുടർന്ന് നാണംകെട്ട് രാജിവച്ച ധർമേന്ദ്ര പ്രധാന് പാർലമെന്റിൽ വൻ സ്വീകരണമൊരുക്കി ബിജെപി. രാജിക്കുശേഷം പാർലമെന്റിലെത്തിയ സംഭൽപുർ എംപിയായ പ്രധാനെ ബിജെപി, എൻഡിഎ അംഗങ്ങൾ ‘ധർമേന്ദ്ര പ്രധാൻ സിന്ദാബാദ്’ മുദ്രാവാക്യം മുഴക്കി സ്വീകരിച്ചു. ഉത്തരേന്ത്യൻ ശൈലിയിൽ തൊപ്പിയും ഷാളും അണിയിച്ചാണ് വരവേറ്റത്.
ഇതിനിടെ മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ജയ്‌റാം രമേശ് പ്രധാനെ സന്ദർശിച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ‘അങ്ങനെയെല്ലാം സംഭവിക്കും...’– എന്ന ജയ്‌റാം രമേശിന്റെ സാന്ത്വനവചനം പ്രധാനെ ചൊടിപ്പിച്ചു. ‘ഒന്നും സംഭവിച്ചില്ല.. ഞാൻ തെരുവിന്റെ പോരാളിയാണ്.. എസി റൂം ആക്‌റ്റിവിസ്‌റ്റല്ല’– പ്രധാൻ തിരിച്ചടിച്ചു.










0 comments