വിമാനങ്ങളിൽ പവർ ബാങ്കുകളുടെ ഉപയോഗം; മാനദണ്ഡങ്ങൾ പുനപരിശോധിക്കാനൊരുങ്ങി ഡിജിസിഎ

പ്രതീകാത്മക ചിത്രം | image credit: the new indian express
ന്യൂഡൽഹി : വിമാനങ്ങളിൽ പവർ ബാങ്കുകൾ കൊണ്ടുപോകുന്നതിനുള്ള മാനദണ്ഡങ്ങൾ പുനഃപരിശോധിക്കാനൊരുങ്ങി ഡിജിസിഎ.
മെയ് അഞ്ചിന് ഛത്തീസ്ഗഡ് വിമാനത്താവളത്തിൽ വെച്ച് ഇൻഡിഗോ വിമാനത്തിൽ തീപടർന്നതിനെ തുടർന്നാണ് തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. പവർ ബാങ്കിൽ തീപിടിച്ചതാണ് തീപടരാൻ കാരണമെന്ന് കണ്ടെത്തിയിരുന്നു. 2025 ഒക്ടോബർ 20 ന് ഡൽഹി വിമാനത്താവളത്തിൽ വെച്ച് ഇൻഡിഗോ വിമാനത്തിന് പവർ ബാങ്കിൽ നിന്ന് തീപിടിച്ച സംഭവത്തിന് പിന്നാലെ ഈ വർഷം ജനുവരിയിൽ ഡിജിസിഎ നിയമങ്ങൾ പരിഷ്കരിച്ചിരുന്നു.
നിയമമനുസരിച്ച് വിമാനയാത്രയ്ക്കിടെ മൊബൈൽ ഫോണുകളും മറ്റും ചാർജ് ചെയ്യാൻ പാടില്ല. കൂടാതെ യാത്രയിൽ ഓവർ ഹെഡ് ക്യാബിനുള്ളിൽ പവർ ബാങ്കുകൾ വെക്കരുതെന്നും കൈയിൽ വെയ്ക്കുന്ന ബാഗുകളിൽ മാത്രമേ പവർ ബാങ്കുകൾ സൂക്ഷിക്കാവൂ എന്നും നിയമത്തിലുണ്ട്. നിയമങ്ങൾ പ്രാബല്യത്തിലുണ്ടെങ്കിലും വിമാനത്തിലെ ജീവനക്കാരോ യാത്രക്കാരോ അത് കൃത്യമായി പാലിക്കുന്നില്ലെന്നും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ അപകടം ഒരു മുന്നറിയിപ്പാണ്. ഇനിമുതൽ നിയമങ്ങൾ കർശനമായി പാലിക്കുമെന്ന് ഉറപ്പാക്കും, ഒരു എയർലൈൻ അറിയിച്ചതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.










0 comments