print edition മണ്ഡല പുനർനിർണയം; പാർലമെന്റ് സമ്മേളനം വിളിച്ചേക്കും

ന്യൂഡൽഹി : വനിതാ സംവരണവുമായി ബന്ധപ്പെടുത്തിയുള്ള മണ്ഡല പുനർനിർണയ ബിൽ പരിഗണിക്കുന്നതിനായി ഇൗ മാസം അവസാനം പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാറിനെതിരായ പ്രതിപക്ഷ പ്രതിഷേധം ശക്തിപ്പെടുന്ന പശ്ചാത്തലത്തിൽ കൂടിയാണ് പ്രത്യേക സമ്മേളനത്തിനായുള്ള നീക്കം. 26, 27 തീയതികളിലായി ബ്രിക്‌സ് കൂട്ടായ്മയുടെ 12–ാമത് പാർലമെന്ററി ഫോറം പഴയ പാർലമെന്റ് മന്ദിരത്തിൽ ചേരുന്നുണ്ട്. ഇതിനുശേഷമാകും പ്രത്യേക സമ്മേളനം വിളിക്കുകയെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ മണ്ഡല പുനർനിർണയത്തിനായുള്ള ഭരണഘടനാ ഭേദഗതി ബിൽ സർക്കാർ കൊണ്ടുവന്നെങ്കിലും ലോക്‌സഭയിൽ പരാജയപ്പെട്ടു. ഇൗ സാഹചര്യത്തിലാണ് ബിൽ പരിഗണിക്കാൻ പ്രത്യേക സമ്മേളനത്തിനുള്ള നീക്കം.









0 comments