ad
Deshabhimani

print edition ഡൽഹി സർവകശാല ഐസിസി: 
എസ്‌എഫ്‌ഐക്ക്‌ ഉജ്വല വിജയം

sfi delhi university election
വെബ് ഡെസ്ക്

Published on Jun 17, 2026, 01:40 AM | 1 min read

ന്യൂഡൽഹി: ഡൽഹി സർവകലാശാല ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റി(ഐസിസി) തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക്‌ വിജയം. പിഎച്ച്‌ഡി വിഭാഗത്തിലെ ഐസിസി പ്രതിനിധിയായി എസ്‌എസഫ്‌ഐ സ്ഥാനാർഥി അനന്യ അനിന്ദിത ഉജ്വല വിജയം നേടി.


കഴിഞ്ഞ വർഷം ചരിത്രത്തിലാദ്യമായി എസ്‌എഫ്‌ഐ സ്ഥാനാർഥിയും മലയാളിയുമായ മെഹിന ഫാത്തിമ വിജയിച്ചിരുന്നു. പിജി‍‍ സീറ്റിലേക്ക്‌ എൻഎസ്‌യുഐയും, യുജി സീറ്റിലേക്ക്‌ സ്വതന്ത്ര സ്ഥാനാർഥിയും വിജയിച്ചു. എബിവിപിക്ക്‌ സീറ്റുകളൊന്നുമില്ല.


സർവകലാശാലയ്‌ക്ക്‌ കീഴിലുള്ള വിവിധ കാന്പസുകളിൽ ഐസിസി പ്രതിനിധിയായി വിജയിച്ചവരാണ്‌ സർവകലാശാലയുടെ ഐസിസി പ്രതിനിധിയെ തെരഞ്ഞെടുക്കുക.


പോൾ ചെയ്ത 33വോട്ടിൽ 28ഉം നേടിയാണ്‌ ഒഡിഷ സ്വദേശിയായ അനന്യ വിജയിച്ചത്‌. എസ്എഫ്ഐ ഡൽഹി സംസ്ഥാന കമ്മിറ്റി അംഗവുമാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home