print edition ഉമർ ഖാലിദിന്റെ പുനഃപരിശോധന ഹർജിയും തള്ളി

ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ ജാമ്യം നിഷേധിച്ച വിധിക്കെതിരെ ഉമർ ഖാലിദ് നൽകിയ പുനഃപരിശോധന ഹർജിയും സുപ്രീംകോടതി തള്ളി. പുനഃപരിശോധന നടത്താനുള്ള കാരണമില്ലെന്ന് നിരീക്ഷിച്ചാണ് ഹർജി തള്ളിയത്. ഉമറിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായി. ആറുവർഷമായി ജയിലിലാണ് ഉമർ. ജനുവരി അഞ്ചിന് ഉമർ ഖാലിദ്, ഷർജിൽ ഇമാം എന്നിവരൊഴികെ അഞ്ചുപ്രതികൾക്ക് സുപ്രീംകോടതി ജാമ്യം നൽകി. ഇരുവരും ഒരുവർഷത്തിന് ശേഷമെ അപ്പീൽ നൽകാവുവെന്നും വിധിയിൽ പറഞ്ഞിരുന്നു.










0 comments