ad
Deshabhimani

print edition ഡൽഹി കലാപ ഗൂഢാലോചന : ജാമ്യഹർജികളിൽ വാദം പൂർത്തിയാക്കി

supreme court rules on legislative bills presidential reference
വെബ് ഡെസ്ക്

Published on Dec 11, 2025, 01:00 AM | 1 min read


ന്യൂഡൽഹി

ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ വിദ്യാർഥികൾ അടക്കമുള്ളവർ സമർപ്പിച്ച ജാമ്യഹർജികള്‍ വാദം പൂർത്തിയാക്കിയ സുപ്രീംകോടതി വിധി പറയാൻ മാറ്റി. ഡൽഹി പൊലീസിന്‌ വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌ വി രാജു ജാമ്യം നൽകുന്നതിനെ എതിർത്തു.


ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ വി അഞ്ജരിയ എന്നിവരുടെ ബെഞ്ചാണ്‌ ഹർജികൾ പരിഗണിച്ചത്‌. ഷർജിൽ ഇമാം, ഉമർ ഖാലിദ്‌, ഗുല്‍ഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷദാബ് അഹമ്മദ്, മുഹമ്മദ് സലീം ഖാൻ എന്നിവരാണ്‌ ഹർജി നൽകിയത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home